city-gold-ad-for-blogger

റബ്ബര്‍ പുരയില്‍ തീപിടുത്തം; വന്‍ നാശനഷ്ടം

കാഞ്ഞങ്ങാട്: (www.kasargodvartha.com;19.04.2020) റബ്ബര്‍ പുരയില്‍ തീപിടുത്തം. വന്‍ നാശനഷ്ടം സംഭവിച്ചു. കരിന്തളം കാട്ടി പൊയില്‍ എറണാകുളം സ്വദേശി ആനി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍പുരയിലാണ് തീപിടുത്തമുണ്ടായത്. 20 ക്വിന്റലോളം റബ്ബര്‍ ഷീറ്റുകള്‍ കത്തിനശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം.

വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തി ഫോം കലര്‍ത്തിയലായനി ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. വീതി കുറഞ്ഞ റോഡായതിനാല്‍ വലിയ വാഹനത്തിന് സമീപത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ചെറിയ വാഹനത്തില്‍ വെള്ളം എത്തിതിച്ചാണ് തീ അണച്ചത്.
റബ്ബര്‍ പുരയില്‍ തീപിടുത്തം; വന്‍ നാശനഷ്ടം

ലീഡിംഗ് ഫയര്‍മാന്‍ രാധാകൃഷ്ണന്‍ ഫയര്‍മാന്മാരായ വി എന്‍ വേണുഗോപാല്‍, സന്തോഷ്‌കുമാര്‍,  ഫയര്‍മാന്‍ ഡ്രൈവര്‍മാരായ കെ. പ്രിയേഷ്, മനീഷ് ക്രിസ്റ്റഫര്‍, ഹോം ഗാര്‍ഡുമാരായ റോയി, കെ.കൃഷ്ണന്‍, സി.വി നാരായണന്‍ എന്നിവര്‍ തീയണക്കാന്‍ നേതൃത്വം നല്‍കി.


Keywords: Kasaragod, Kanhangad, Kerala, News, Fire, Fire in Rubber godown

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia