സഅദിയ്യയിലേക്ക് വെള്ളം കൊണ്ട് പോകുന്ന പമ്പ് ഹൗസ് കത്തിനശിച്ചു
May 31, 2014, 15:09 IST
ദേളി: (www.kasargodvartha.com 31.05.2014) സഅദിയ്യ സ്ഥാപനങ്ങളിലേക്ക് വെള്ളം കൊണ്ടു പോകുന്ന പമ്പ് ഹൗസ് കത്തിനശിച്ചു. മാങ്ങാട്ടുള്ള പമ്പ് ഹൗസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ ഷോട്ട് സര്‍ക്ക്യൂട്ടിനെ തുടര്‍ന്ന് കത്തിനശിച്ചത്.
തൊട്ടടുത്ത മുറിയില്‍ ബാരലില്‍ സുക്ഷിച്ചിരുന്ന ഡീസല്‍ നാട്ടുകാര്‍ പെട്ടന്നുതന്നെ എടുത്തു മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപത്ത് നിരവധി വീടുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ലക്ഷങ്ങള്‍ വിലവരുന്ന മോട്ടോറും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ കാസര്‍കോട് ഫയര്‍ഫോഴ്‌സാണ് തീയണച്ചത്.
Keywords: Kasaragod, Deli, fire, fire force, House, Fire in pump house.
Advertisement:
തൊട്ടടുത്ത മുറിയില്‍ ബാരലില്‍ സുക്ഷിച്ചിരുന്ന ഡീസല്‍ നാട്ടുകാര്‍ പെട്ടന്നുതന്നെ എടുത്തു മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപത്ത് നിരവധി വീടുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ലക്ഷങ്ങള്‍ വിലവരുന്ന മോട്ടോറും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ കാസര്‍കോട് ഫയര്‍ഫോഴ്‌സാണ് തീയണച്ചത്.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067