കോഴിഫാം കത്തി 3,000 കോഴികള്‍ ചത്തു; സാമൂഹ്യവിരുദ്ധര്‍ തീവെച്ചതാണെന്ന് സംശയം
Mar 8, 2018, 11:03 IST
കുണ്ടംകുഴി: (www.kasargodvartha.com 08.03.2018) കോഴിഫാം ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി മരുതളത്തെ ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആതിര പൗള്‍ട്രി ഫാമാണ് കത്തിനശിച്ചത്. 3,000 ത്തോളം കോഴികള്‍ ചത്തു. ബുധനാഴ്ച ഉച്ചയോടെയാണ് കോഴിഫാമിന് തീപിടിച്ചത്. ഷീറ്റ് മേഞ്ഞ ഷെഡില്‍ ചൂടു കുറയ്ക്കാനായി ഓല വിരിച്ചിരുന്നു. ഇതിലാണ് തീപിടിച്ചത്.
കോഴി ഫാമില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്‌നിശമനസേനയും ചേര്‍ന്ന് തീ കെടുത്തുകയായിരുന്നു. അപ്പോഴേക്കും ഫാം പൂര്‍ണമായും കത്തിനശിക്കുകയും കോഴികള്‍ ചാവുകയും ചെയ്തു. 300 ഓളം കോഴിക്കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. 85 ചാക്ക് കോഴിത്തീറ്റയും ഷെഡില്‍ സ്ഥാപിച്ചിരുന്ന പൈപ്പുകളും കോഴിക്ക് ആഹാരവും വെള്ളവും നല്‍കുന്നതിനായി സ്ഥാപിച്ചിരുന്ന ഉപകരണങ്ങളും കത്തി നശിച്ചു.
11 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തീ സമീപത്തെ ഷെഡിലേക്ക് പടരാതിരുന്നതിനാല്‍ കൂടുതല്‍ നഷ്ടം ഉണ്ടായില്ല. വലിയ കുഴിയെടുത്തു ചത്ത കോഴികളെയെല്ലാം ഒന്നിച്ചു കുഴിച്ചുമൂടി. സാമൂഹ്യവിരുദ്ധര്‍ കോഴിഫാമിന് തീവെച്ചതാണെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. ചന്ദ്രന്റെ പരാതിയില്‍ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kundamkuzhi, Kasaragod, Kerala, News, Chicken, Fire, Fire force, Complaint, Police, Case, Investigation, Fire in Poultry farm; 3,000 chicken died.
< !- START disable copy paste -->