മൈലാട്ടിയില്‍ പ്ലൈവുഡ് ഫാക്ടറിക്ക് തീ പിടിച്ചു
Dec 27, 2014, 14:29 IST
പൊയ്‌നാച്ചി: (www.kasargodvartha.com 27.12.2014) മൈലാട്ടിയില്‍ പ്ലൈവുഡ് ഫാക്ടറിക്ക് തീപിച്ചു. മൈലാട്ടി പ്ലൈവുഡ് ഫാക്ടറിക്കാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം.
പ്ലൈവുഡ് ഫാക്ടറിയുടെ കോംപൗണ്ടിനുള്ളിലെ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്ത് നിന്നും പുക ഉയരുന്നത്കണ്ടാണ് ഫാക്ടറിയിലെ ജീവനക്കാര്‍ സംഭവം അറിഞ്ഞത്. ഇതിനിടയില്‍ പ്ലൈവുഡ് ഫാക്ടറിയിലേക്ക് തീ പടര്‍ന്നു.
ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരം അറിയിച്ച ശേഷം ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് തന്നെ പെട്ടെന്ന് തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ നാശനഷ്ടം ഒഴിവായി. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല.

Also read:
മുംബൈ തടി ഗോഡൗണില്‍ വന്‍ തീപിടുത്തം; 8 മരണം 4 പേര്‍ക്ക് പരിക്ക്
Keywords: Mailatty Play Wood industries, Kasaragod, Kerala, Fire, Wood Industries.