എന്‍മകജെയിലെ പ്ലാന്റേഷന്‍ തോട്ടത്തില്‍ തീപിടുത്തം; കശുമാവുകളും റബ്ബറുമടക്കം അഞ്ഞൂറോളം മരങ്ങള്‍ കത്തിനശിച്ചു
Mar 15, 2017, 09:12 IST
കാസര്‍കോട്: (www.kasargodvartha.com 15/03/2017) എന്‍മകജെ കുണ്ടാപ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സ്ഥലത്ത് വന്‍തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കശുമാവുകളും റബ്ബറുമുള്‍പെടെ 500 ഓളം മരങ്ങള്‍ കത്തിനശിച്ചു. വിവരമറിഞ്ഞ് കാസര്‍കോട്ടുനിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.
രാത്രി എട്ട് മണിവരെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാന്‍ കഴിഞ്ഞത്. പ്ലാന്റേഷന്‍ തോട്ടത്തിനിടയിലൂടെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. ഇതില്‍ നിന്നും ചിതറിയ തീപ്പൊരി ഉണങ്ങിയ പുല്ലിലേക്ക് പടരുകയും അതിവേഗം തീപിടിക്കുകയുമായിരുന്നു. തീയണക്കാന്‍ ഫയര്‍ഫോഴ്‌സ് ഏറെ പാടുപെട്ടു. മരങ്ങള്‍ കത്തിനശിച്ചതുമൂലം ലക്ഷങ്ങളുടെ
നഷ്ടമാണ് സംഭവിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Enmakaje, Fire, Fire force, Fire in Enmakaje, Tree, Fire in Plantation Corporation land