കോട്ടക്കണ്ണി റോഡില്‍ മെഡിക്കല്‍ സ്റ്റോറിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Oct 18, 2014, 23:58 IST
കാസര്‍കോട്: (www.kasargodvartha.com 18.10.2014) പുതിയ ബസ് സ്റ്റാന്‍ഡ് കോട്ടക്കണ്ണി റോഡില്‍ മെഡിക്കല്‍ സ്റ്റോറിന് തീപിടിച്ചു. ശനിയാഴ്ച രാത്രി 11.45 മണിയോടെയാണ് യുണൈറ്റഡ് ആശുപത്രിക്ക് സമീപത്തെ യൂണിറ്റി മെഡിക്കല്‍സില്‍ തീപിടുത്തം ഉണ്ടായത്.
വഴിയാത്രക്കാരായ ചിലര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റില്‍ നിന്നെത്തിയ രണ്ട് ഫയര്‍ എഞ്ചിനുകളാണ് തീയണച്ചത്. തീയണക്കുന്നതിനിടെ ഫയര്‍മാന്‍ സതീഷന് കൈക്ക് പൊള്ളലേറ്റു. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.
10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എരിയാലിലെ റാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് മെഡിക്കല്‍ സ്റ്റോര്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എരിയാലിലെ റാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് മെഡിക്കല്‍ സ്റ്റോര്‍. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
Keywords : Kasaragod, Medical store, Fire, Fire force, Kerala, Injured, Kottakkanni, Rafi Eriyal, Fire in Medical store.