കുമ്പളയില്‍ വന്‍തീപിടുത്തം; മൂന്നു കടകളും മെഡിക്കല്‍ സ്റ്റോറിന്റെ ഗോഡൗണും കത്തി നശിച്ചു, 20 ലക്ഷത്തിന്റെ നഷ്ടം
Dec 13, 2014, 10:50 IST
കുമ്പള: (www.kasargodvartha.com 13.12.2014) കുമ്പളയില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ വന്‍തീപിടുത്തത്തില്‍ മൂന്നു കടകളും മെഡിക്കല്‍ സ്റ്റോറിന്റെ ഗോഡൗണും ആള്‍താമസമില്ലാത്ത ഒരു മുറിയും കത്തി നശിച്ചു. മൊഗ്രാലിലെ ഷാഫിയുടെ പച്ചക്കറിക്കട, കുമ്പള ടൗണിലെ അബ്ദുല്‍ കരീമിന്റെ കോള്‍ഡ് ഹൗസ്, ബദിയഡുക്ക റോഡിലെ മൊയ്തീന്റെ മെഡിക്കല്‍ സ്റ്റോറിന്റെ ഗോഡൗണ്‍ എന്നിവയാണ് കത്തിനശിച്ചത്.
പച്ചക്കറിക്കടയും കോള്‍ഡ് ഹൗസും പൂര്‍ണമായും കത്തി നശിച്ചു. ഓട് മേഞ്ഞ ഇരുനിലകെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ആള്‍താമസമില്ലാത്ത ഒരു മുറിയും പൂര്‍ണമായും കത്തിനശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. പുലര്‍ച്ചെ കെട്ടിടത്തില്‍ നിന്നും തീആളിപ്പടരുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവര്‍ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നും രണ്ട് വീതം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ തീയണച്ചത്.
കാസര്‍കോട് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, കുമ്പള എസ്.ഐ. രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും തീയണക്കുന്നതിന് സഹായിച്ചു. 20 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫയര്‍ഫോഴ്‌സ് കണക്കാക്കുന്നു. തീപിടുത്തത്തെ കുറിച്ച് കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kumbala, Medical store, fire, Shop, Kumbala Police, Fire Force, Short circuit, Police, Fire in Kumbala,
Advertisement: