കാസര്‍കോട് ഇന്ത്യന്‍ കോഫീ ഹൗസില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Mar 28, 2013, 22:04 IST
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സ്പീഡ് വേ ഇന്നില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസില്‍ തീപിടുത്തം. അടുക്കള ഭാഗത്തെ ഗ്യാസ് പൈപ്പിലുണ്ടായ ചോര്‍ച്ചായാണ് തീപിടുത്തത്തിന് കാരണം. സംഭവസമയം ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരും ഹോട്ടല്‍ ജീവനക്കാരും പുറത്തേക്കോടിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വിവിധ ഭാഗങ്ങളായാണ് അടുക്കള പ്രവര്‍ത്തിക്കുന്നത്. ഇവിടെയ്‌ക്കെല്ലാം അടുപ്പുകളിലേക്ക് ഗ്യാസ് പൈപ്പ് ലൈന്‍ ബന്ധിപ്പിച്ചിരുന്നു.
തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായതോടെ ജീവനക്കാര്‍ പുറത്തേക്ക് ഓടുകയും അകത്തുണ്ടായിരുന്നവരോട് പുറത്ത് കടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 25 ഓളം പേര്‍ ഹാളിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത എ.സി മുറിയിലും ആളുകളുണ്ടായിരുന്നു.
ഗ്യാസ് പൈപ്പ് ലൈനില്‍ നിന്ന് തീ ഉയര്ന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് കുതിച്ചെത്തി വെള്ളം ചീറ്റുകയും തീഅണക്കുകയുമായിരുന്നു. രാത്രി ഏഴര മണിയോടെയാണ് തീ പിടുത്തമുണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. രാത്രി 10 മണിവരെയാണ് കോഫി ഹൗസ് പ്രവര്‍ത്തിക്കാറുള്ളത്. കെട്ടിടത്തില്‍ മറ്റു നിരവധി സ്ഥാപനങ്ങളും ലോഡ്ജും പ്രവര്‍ത്തിക്കുന്നുണ്ട്. കോഫി ഹൌസില്‍ ആവശ്യമായ അഗ്നി സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നും മാനദണ്ടങ്ങള്‍ പാലിച്ചിരുന്നില്ലെന്നും ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Photos: Dinesh Insight & R.K Kasaragod
Keywords: Kerala, Kasaragod, Fire, Indian coffee house, hotel, losses, gas, fire force, police, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.