തീപിടുത്തത്തില്‍ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു
May 20, 2012, 13:04 IST
ഉപ്പള: അടുപ്പില്‍നിന്ന് തീപടര്‍ന്ന് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. പൈവളിഗെ ബയര്‍കട്ടയിലെ ഫസലിന്റെ വീടിനാണ് ശനിയാഴ്ച രാവിലെ 11മണിയോടെ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ തീപടര്‍ന്നത്. നാട്ടുകാരും ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സുമാണ് തീയണച്ചത്. രണ്ടരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു.
Keywords: fire, House, Uppala, Kasaragod