വീട്ടുകാര്‍ വീടുപൂട്ടി പുറത്തുപോയ സമയം വീടിന് തീപിടിച്ചു
Mar 15, 2019, 18:18 IST
തളങ്കര: (www.kasargodvartha.com 15.03.2019) വീട്ടുകാര്‍ വീടുപൂട്ടി പുറത്തുപോയ സമയം വീടിന് തീപിടിച്ചു. തളങ്കര കടവത്ത് ക്രസന്റ് റോഡിലെ പരേതനായ മൊയ്തുവിന്റെ മകന്‍ ഹുസൈനും കുടുംബവും താമസിക്കുന്ന വീടാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. പകുതി ഓടുമേഞ്ഞതും പകുതി കോണ്‍ക്രീറ്റും ചെയ്തതാണ് വീട്.
വീട്ടിനകത്തു നിന്നും പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ നാട്ടുകാരെയും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ഒരു യൂണിറ്റ് വാഹനം സ്ഥലത്തെത്തിയെങ്കിലും തീപിടിച്ച വീടിനടുത്തേക്ക് കടന്നുപോകാനായില്ല. ഇതേതുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ മിനി യൂണിറ്റ് വാഹനം എത്തിച്ച് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
Keywords: Kasaragod, Kerala, news, House, fire, fire force, Fire in house at Thalangara
< !- START disable copy paste -->