ഓടുമേഞ്ഞ വീട് അഗ്നിക്കിരയായി
Jan 8, 2019, 16:49 IST
മഞ്ചേശ്വരം: (www.kasargodvartha.com 08.01.2019) ഓടുമേഞ്ഞ വീട് അഗ്നിക്കിരയായി. വൊര്‍ക്കാടി മജീര്‍പ്പള്ള ധര്‍മനഗറിലെ പരേതനായ രാംദാസിന്റെ വീടാണ് കത്തിനശിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. രാംദാസിന്റെ ഭാര്യ ഗിരിജ, മകന്‍ ഗണേശ് എന്നിവരാണ് വീട്ടില്‍ താമസം.
ഗിരിജയും മകനും മജീര്‍പ്പള്ളയിലുള്ള ജ്യൂസ് കടയിലേക്ക് പോയ സമയത്തായിരുന്നു വീടിന് തീപിടിച്ചത്. ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍ തീയണച്ചുവെങ്കിലും അപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടിലെ ഇലക്ട്രോണിക്‌സ് സാധനങ്ങളും രേഖകളുമടക്കം സര്‍വ സാധനങ്ങളും അഗ്നിക്കിരയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, fire, Fire in house at Manjeshwaram
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, fire, Fire in house at Manjeshwaram
< !- START disable copy paste -->