city-gold-ad-for-blogger

അനാദിക്കട കത്തി നശിച്ചു; ഒന്നര ലക്ഷം രൂപയുടെ നഷ്ടം

മാവുങ്കാല്‍: (www.kasargodvartha.com 24.10.2016) കോട്ടപ്പാറയില്‍ അനാദിക്കട കത്തി നശിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊടവലം സ്വദേശി ലോഹിതാക്ഷന്റെ എം എന്‍ സ്റ്റോര്‍ എന്ന അനാദിക്കടയാണ് ഞായറാഴ്ച രാത്രി എട്ട് മണിയോടെ കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലോഹിതാക്ഷന്‍ നേരത്തെ കടയടച്ച് കാഞ്ഞങ്ങാട് നടക്കുന്ന ദിഗ്‌വിജയ ഘോഷയാത്ര കാണാന്‍ പോയ സമയത്ത് കടയില്‍ നിന്ന് പുകപടലങ്ങള്‍ ഉയരുന്നത് കണ്ട പരിസരവാസികള്‍ ഉടന്‍ ലോഹിതാക്ഷനെ വിവരമറിയിക്കുകയായിരുന്നു.

പൂട്ട് പൊളിച്ച് അകത്ത് കയറി നോക്കിയപ്പോള്‍ സാധനങ്ങളും മറ്റു സാമഗ്രികളും ഭാഗികമായി കത്തിനശിച്ച നിലയിലായിരുന്നു. പരിസരവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ലോഹിതാക്ഷന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ അടിയന്തിര ധനസഹായം പ്രസിഡണ്ട് മഹമ്മൂദ് തിങ്കളാഴ്ച രാവിലെ കൈമാറി.

അനാദിക്കട കത്തി നശിച്ചു; ഒന്നര ലക്ഷം രൂപയുടെ നഷ്ടം

Keywords:  Kerala, kasaragod, fire, Shop, Mavungal, Kanhangad, Lohithakshan, Cash, 1.5 Lakhs, Digvijaya celebration.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia