ചെര്‍ളടുക്കയില്‍ ചകിരി ഫാക്ടറിക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Mar 26, 2015, 11:12 IST
ബദിയടുക്ക: (www.kasargodvartha.com 26/03/2015) ചെര്‍ളടുക്കയില്‍ ചകിരി ഫാക്ടറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. കാസര്‍കോട് സ്വദേശി കടവത്ത് അഹ് മദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ ഇന്‍ഡസ്ട്രീസ് ചകിരി ഫാക്ടറിക്കാണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ തീപിടിച്ചത്.
Keywords: Fire, Badiyadukka, Kasaragod, Kerala, Charladka, Short Circuit, Fire force, Burnt, Fire in fiber factory.
Advertisement:
ഷോര്‍ട്ട് സര്‍ക്യൂട്ടിനെതുടര്‍ന്ന് തീപൊരി ചിതറിയാണ് ചകിരി നാരുകള്‍ക്ക് തീപിടിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. 15 തൊഴിലാളികളാണ് ചകിരി കമ്പനിയില്‍ ജോലിചെയ്യുന്നത്. ചകിരി കമ്പനിയുടെ പ്രധാന യന്ത്രഭാഗങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. അതുകൊണ്ടുതന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.
മേല്‍ക്കൂരയടക്കം ചകിരി കമ്പനി പൂര്‍ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്.
രക്ഷാപ്രവര്‍ത്തനത്തിന് കാസര്‍കോട് ഫയര്‍ഫേഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ എ. രവീന്ദ്രന്‍, ലീഡിംഗ് ഫയര്‍മാന്‍ കെ.ബി. മനോഹരന്‍, ഫയര്‍മാന്‍മാരായ എ. രതീഷ് കുമാര്‍, പി.ജി. രാജീവന്‍, സുരേഷ് കുമാര്‍, നാരായണന്‍, പ്രഭാകരന്‍, കെ.കെ. സന്തോഷ് കുമാര്‍, ഡ്രൈവര്‍മാരായ എം.ബി. സതീഷ്, ബി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Advertisement: