കാസര്‍കോട് നഗരത്തിലെ വസ്ത്രക്കടയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം, ഒഴിവായത് വന്‍ ദുരന്തം
Jun 6, 2016, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 06/06/2016) പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വസ്ത്രക്കടയില്‍ വന്‍ തീപിടുത്തം. ദേര സിറ്റി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സിയ വിമന്‍സ് കലക്ഷനാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ തീപിടിച്ചത്. കട പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്.
ബേവിഞ്ചയിലെ അബ്ദുര്‍ റഹ് മാന്റെ ഉടമസ്ഥതയിലുള്ളതാണ് കട. രാത്രി ഒമ്പത് മണിയോടെ കടയടച്ച് പോയതായിരുന്നു അബ്ദുര്‍ റഹ് മാന്‍. 11 മണിയോടെ കെട്ടിട ഉടമയും വ്യവസായിയുമായ ഹംസ മധൂരാണ് കടക്കകത്ത് നിന്നും പുക ഉയരുന്നത് കണ്ടത്. ഷട്ടര്‍ തുറന്നു നോക്കുമ്പോഴേക്കും കടക്കകത്ത് തീ പടര്‍ന്നിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. പെരുന്നാള്‍ വിപണി പ്രതീക്ഷിച്ച് ലക്ഷങ്ങളുടെ വസ്ത്രങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവയെല്ലാം തീപിടിത്തത്തില്‍ നശിച്ചു. സമീപത്തായി നിരവധി വസ്ത്രക്കടകളും മറ്റും ഉണ്ട്. ഭാഗ്യം കൊണ്ടാണ് മറ്റു കടകളിലേക്ക് തീപടരാതിരുന്നത്.
Keywords : Kasaragod, Fire, Shop, Fire force, Old Bus Stand, Dress Shop.