city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചട്ടഞ്ചാലില്‍ പോലീസ് പിടിച്ചെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീപിടുത്തം പതിവാകുന്നു; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

ചട്ടഞ്ചാല്‍: (www.kasargodvartha.com 01.05.2016) ചട്ടഞ്ചാലില്‍ പോലീസ് പിടിച്ചെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീപിടുത്തം പതിവാകുന്നു. ചട്ടഞ്ചാല്‍ സ്‌കൂളിന് സമീപത്തെ കാടുമൂടിയ സ്ഥലത്താണ് വിദ്യാനഗര്‍ പോലീസും ബേക്കല്‍ പോലീസും കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ കൂട്ടിയിടാറുള്ളത്. ഇതിനായി പത്തുസെന്റ് സ്ഥലമാണ് അനുവദിച്ചതെങ്കിലും ഒരേക്കര്‍ സ്ഥലത്തോളം വാഹനങ്ങളുടെ നീണ്ട നിരയുണ്ട്.

ഇവയില്‍ പലതും കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്തവയാണ്. കഴിഞ്ഞവര്‍ഷം ഇവിടെയുണ്ടായ തീപിടുത്തത്തില്‍ 25 വാഹനങ്ങളാണ് കത്തിനശിച്ചത്. അതിനുശേഷവും ചെറുതും വലുതുമായ തീപിടുത്തമുണ്ടായി. ഞായറാഴ്ച ഉച്ചയോടെയുണ്ടായ വന്‍തീപിടുത്തത്തിലും നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ഗ്യാസ് ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഈ ഭാഗത്ത് റോഡിലൂടെ കടന്നുപോകുന്നത്. തീപിടുത്തം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വന്‍ദുരന്തത്തിനു കാരണമാകും.

ഞായറാഴ്ച ഉച്ചയോടെയുണ്ടായ തീപിടുത്തം ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് അണക്കാന്‍ കഴിഞ്ഞത്. കാടുകള്‍ വെട്ടിത്തെളിക്കാനും വാഹനങ്ങള്‍ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ നിവേദനം നല്‍കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. കൂട്ടിയിട്ട വാഹനങ്ങളുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

തീപിടുത്തം വലിയൊരു ദുരന്തത്തിലേക്ക് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങുന്നു. തിങ്കളാഴ്ച വൈകിട്ട് ചട്ടഞ്ചാലിലെ പൗരാവലി യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കും.
ചട്ടഞ്ചാലില്‍ പോലീസ് പിടിച്ചെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീപിടുത്തം പതിവാകുന്നു; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

Keywords: Chattanchal, Kasaragod, Fire, Fire force, Police, School, Vehicle, Vidyanagar police, Bekal police.

Related news:  ചട്ടഞ്ചാലില്‍ പോലീസ് പിടിച്ചെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് വീണ്ടും തീപിടുത്തം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia