ഓട്ടോ വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടുത്തം; ഫയര്‍ഫോഴ്‌സ് കുതിച്ചെത്തി തീയണച്ചതിനാല്‍ വന്‍ നഷ്ടം ഒഴിവായി
Aug 31, 2018, 23:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.08.2018) ഓട്ടോ വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടുത്തം. ഫയര്‍ഫോഴ്‌സ് കുതിച്ചെത്തി തീയണച്ചതിനാല്‍ വന്‍ നഷ്ടം ഒഴിവായി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ഓട്ടോ വര്‍ക്ക്‌ഷോപ്പിലാണ് തീപ്പിടുമുണ്ടായത്.
പടന്നക്കാട്ടെ അബൂബക്കര്‍ ഫാത്വിമ എന്നവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ചായ്യോത്തെ വിജീഷിന്റെ ഓട്ടോ വര്‍ക്ക്‌ഷോപ്പിലാണ് തീപ്പിടുത്തം ഉണ്ടായത്. പരിസരവാസികള്‍ കെട്ടിടത്തിനകത്ത് നിന്നും പുകയും തീയും ഉയരുന്നത് കണ്ട് കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.
വര്‍ക്ക്‌ഷോപ്പിനകത്തെ ബാരലില്‍ ഓയില്‍ സൂക്ഷിച്ചിരുന്നു. ഇതിലേക്ക് തീ പടരാതെ പെട്ടന്ന് തീയണച്ചത് കൊണ്ടാണ് വന്‍ നാശനഷ്ടം ഒഴിവായത്. ലീഡിംഗ് ഫയര്‍മാന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് തീയണച്ചത്. 50,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Fire, Auto Rickshaw, Fire in Auto workshop