കാസര്‍കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപം എ ടി എം കൗണ്ടറില്‍ തീപിടുത്തം; ഇന്‍വര്‍ട്ടര്‍ പൊട്ടിത്തെറിച്ചു
Apr 28, 2016, 11:01 IST
കാസര്‍കോട്: (www.kasargodvartha.com 28.04.2016) കാസര്‍കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം എ ടി എം കൗണ്ടറില്‍ വന്‍തീപിടുത്തം. ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം ആന്ധ്രാബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഇതേ ബാങ്കിന്റെ എ ടി എം കൗണ്ടറിലാണ് തീപിടുത്തമുണ്ടായത്.
എ ടി എം കൗണ്ടറില്‍ നിന്നും പണമെടുക്കാന്‍ എത്തിയ ആള്‍ യന്ത്രത്തില്‍ നിന്നും പുക ഉയരുന്നതുകണ്ട് പരിഭ്രാന്തനാവുകയും കാസര്‍കോട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു.ഫയര്‍ഫോഴ്‌സെത്തിയപ്പോള്‍ യന്ത്രം കത്തുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കൗണ്ടറില്‍ വെള്ളം ചീറ്റി തീയണക്കുകയാണുണ്ടായത്. തീപിടുത്തത്തില്‍ യന്ത്രത്തിലെ ഇന്‍വര്‍ട്ടര്‍ പൊട്ടിത്തെറിച്ചതായി കണ്ടെത്തി.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

Keywords: Kasaragod, KSRTC, Fire, Bank, Fire Force, ATM Counter, Andra Bank, Short Circuit