city-gold-ad-for-blogger

കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ എ ടി എം കൗണ്ടര്‍ കത്തിനശിച്ചു

കാസര്‍കോട്: (www.kasargodvartha.com 18.05.2016) കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ എ ടി എം കൗണ്ടര്‍ കത്തിനശിച്ചു. ബുധനാഴ്ച രാവിലെ 8.40 മണിയോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷനിലെ എസ് ബി ഐ യുടെ എ ടി എം കൗണ്ടറാണ് കത്തിനശിച്ചത്.

എ ടി എമ്മിലെ സി പി യു ആണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തതിന് കാരണമെന്നാണ് നിഗമനം. കൗണ്ടറിനുള്ളില്‍നിന്നും പുക ഉയരുന്നത് കണ്ട ആള്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കാസര്‍കോട് ഫയര്‍ഫോഴ്സ് പത്തുമിനുട്ടോളം വെളളം ചീറ്റിയാണ് തീയണയച്ചത്.

കാസര്‍കോട് ഫയര്‍ഫോഴ്സിന്റെ ലീഡിംഗ് ഫയര്‍മാന്‍ സതീഷിന്റെ നേതൃത്വത്തിലാണ് തീ അണയ്ച്ചത്. 20,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ എ ടി എം കൗണ്ടര്‍ കത്തിനശിച്ചു

Keywords: Kasaragod, Burnt, Railway Station, Fire Force, ATM, Short Circuit, Water, SBI Bank, CPU.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia