city-gold-ad-for-blogger

ആലൂരില്‍ വന്‍ തീപിടിത്തം; നിരവധി റബ്ബര്‍ തൈകള്‍ കത്തി നശിച്ചു

ബോവിക്കാനം: (www.kasargodvartha.com 03/03/2016) ആലൂരില്‍ വ്യാഴാഴ്ചയുണ്ടായ വന്‍ തീ പിടിത്തത്തില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ നിരപധി റബ്ബര്‍ തൈകള്‍ കത്തി നശിച്ചു. കാസര്‍കോട്ട് നിന്ന് എത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും തൊഴിലാളികളുമാണ് തീ അണച്ചത്. കാസര്‍കോട്ട് നിന്ന് അഗ്‌നിശമന സേന എത്തുമ്പോഴേക്കും നാട്ടുകാരും തൊഴിലാളികളും തീ അണക്കാന്‍ തുടങ്ങിയിരുന്നു.

പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങള്‍ ഏറെയുണ്ടായിരുന്ന ആലൂര്‍ പ്രദേശത്ത് കഴിഞ്ഞ വര്‍ഷമാണ് റബ്ബര്‍ തൈകള്‍ നട്ടത്. ഈ റബ്ബര്‍ തൈകളാണ് അഗ്‌നിക്കിരയായത്. കഴിഞ്ഞ വര്‍ഷങ്ങളിലും വേനല്‍ കാലത്ത് ആലൂര്‍ കുന്നില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ നിരവധി തവണ തീ പിടിത്തമുണ്ടായിരുന്നു. അപ്പോഴൊക്കെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയിരുന്നത്.

എല്ലാ വര്‍ഷവും ഇവിടെ തീ പിടിത്തമുണ്ടാവാറുണ്ട്. കഴിഞ്ഞ വര്‍ഷം ബോവിക്കാനം മുതലപ്പാറയിലെ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ ഉണ്ടായ വന്‍ തീ പിടിത്തത്തില്‍ ഒന്നര ഏക്കറോളം കശുമാവിന്‍ തൈകള്‍ കത്തി നശിച്ചിരുന്നു. അന്നും നാട്ടുകാരും തൊഴിലാളികളുമാണ് തീ അണച്ചത്. പിന്നീടാണ് കാസര്‍കോട്ട് നിന്ന് അഗ്‌നിശമന സേന എത്തിയത്.

ഇതോടെ മുളിയാറിലെ ബോവിക്കാനത്ത് ഫയര്‍ സ്‌റ്റേഷന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങള്‍ ഏറെയുള്ള മുതലപ്പാറ, ബാവിക്കര കുന്ന്, മുല്ലച്ചേരിയടുക്കം, ആലനടുക്കം, മൂലടുക്കം, ആലൂര്‍ കുന്ന് തുടങ്ങിയ പ്രദേശത്ത് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ അഗ്‌നിശമന സേന കാസര്‍കോട്ട് നിന്ന് വന്നെത്തണം. അപ്പോഴേക്കും എല്ലാം അഗ്‌നി വിഴുങ്ങിയിരിക്കും.

അതേസമയം പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടമുള്ള ഇവിടെ ഇടക്കിടെ തീ പിടിത്തമുണ്ടാകുന്നതിനാല്‍ ബോവിക്കാനത്ത് ഫയര്‍ സ്‌റ്റേഷന്‍ ആരംഭിക്കണമെന്ന് ആലൂര്‍ വികസന സമിതി കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി.എ. മഹമൂദ് ഹാജി, കേരള മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, കൃഷി മന്ത്രി, കാസര്‍കോട് കലക്ടര്‍, എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനത്ത് ഫയര്‍ സ്‌റ്റേഷന്‍ വന്നാല്‍ അത് മുള്ളേരിയ, ആദൂര്‍, എരിഞ്ഞിപ്പുഴ, ഇരിയണ്ണി, കാനത്തൂര്‍, തുടങ്ങിയ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുമെന്ന് മഹ് മൂദ് ഹാജി നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആലൂരില്‍ വന്‍ തീപിടിത്തം; നിരവധി റബ്ബര്‍ തൈകള്‍ കത്തി നശിച്ചു
ആലൂരില്‍ വന്‍ തീപിടിത്തം; നിരവധി റബ്ബര്‍ തൈകള്‍ കത്തി നശിച്ചു

Keywords : Fire, Fire force, Bovikanam, Kasaragod, Aloor.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia