ഹൊസങ്കടിയില്‍ 2 കടകള്‍ കത്തിനശിച്ചു
Feb 9, 2013, 11:12 IST
മഞ്ചേശ്വരം: ഹൊസങ്കടി ടൗണിലെ രണ്ട് കടകള്‍ കത്തി നശിച്ചു. വന്‍ നഷ്ടം കണക്കാക്കുന്നു. വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഹൊസങ്കടി ടൗണിലെ കാളൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം സ്വദേശി വിനായകന്റെ സി.ഡി. ഷോപ്പും പൊസോട്ട് സ്വദേശി ജുനൈദിന്റെ മൊബൈല്‍ ഫോണുമാണ് കത്തി നശിച്ചത്.
കടയടച്ച് ഇരുവരും പോയതിനുശേഷം അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കടക്കകത്തുനിന്നും പുകഉയരുന്നത് നാട്ടുകാര്‍ കണ്ടത്. ഉടന്‍ ഉപ്പള ഫയര്‍ഫോഴ്‌സിനെയും മഞ്ചേശ്വരം പോലീസിനെയും അറിയിച്ചു. അവരെത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

Keywords: Manjeshwaram, Hosangadi, Fire, Shop, Kasaragod, Kerala, Kaloor Shopping Complex, Short circuit, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News