വാതക-വൈദ്യുതി ദുരന്തങ്ങളെ നേരിടാന്‍ വാട്ടര്‍ മിസ്റ്റ് ബുള്ളറ്റുകളെത്തി
Oct 19, 2012, 12:57 IST
കാസര്‍കോട്: വാതക-വൈദ്യുതി ദുരന്തങ്ങളെ നേരിടാന്‍ പര്യാപ്തമായ വാട്ടര്‍ മിസ്റ്റ് ബുള്ളറ്റുകള്‍ കാസര്‍കോട് ജില്ലയിലെ രണ്ട് ഫയര്‍ സ്റ്റേഷനുകളിലെത്തി. കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ഫയര്‍ സ്റ്റേഷനുകളിലാണ് ആദ്യമായി ഈ രീതിയിലുള്ള ബുള്ളറ്റുകള്‍ എത്തിച്ചിരിക്കുന്നത്.
കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാതക ചോര്‍ചയും അതുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങളും വൈദ്യുതി സംബന്ധമായ തീപ്പിടുത്തങ്ങളുമുണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് നിന്ന് അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ബുള്ളറ്റുകള്‍ ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളിലെത്തിച്ചിരിക്കുന്നത്. ഇതോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സാധിക്കും.
വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത ഇടുങ്ങിയതും ദുര്‍ഘടം നിറഞ്ഞതുമായ വഴികളിലൂടെ ചീറിപ്പാഞ്ഞുപോകാന്‍ കഴിയുന്ന ബുള്ളറ്റാണിത്. ഇതിന്റെ ഇരുവശങ്ങളിലുമായി വെള്ളം നിറയ്ക്കുന്ന ടാങ്കുകളുണ്ട്. 18 ലിറ്ററോളം വെള്ളം ഇരുടാങ്കുകളിലായി സംഭരിക്കാന്‍ കഴിയും. വെള്ളത്തില്‍ ഫോം കോമ്പൗണ്ട് എന്ന രാസമിശ്രിതം കൂടി ഉള്‍പെടുത്തിയതിനാല്‍ വൈദ്യുതി ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിക്കും. ഫോം കോമ്പൗണ്ടില്ലാത്ത വെള്ളം ചീറ്റുമ്പോള്‍ വൈദ്യുതി തീപിടുത്തങ്ങള്‍ തിരിച്ച് വെള്ളത്തിലൂടെ വൈദ്യുതാഘാതം സംഭവിക്കാന്‍ ഇടവരുത്തുന്നുണ്ട്. വെള്ളം ചീറ്റുന്ന ആള്‍ക് തിരിച്ച് വൈദ്യുതാഘാതം സംഭവിക്കാതിരിക്കാന്‍ ഫോം കോമ്പൗണ്ട് പ്രയോജനപ്പെടും. ഒമ്പത് മീറ്റര്‍ ദൂരം വരെ ഇതിലൂടെ വെള്ളം ചീറ്റാന്‍ സാധിക്കും.
വൈദ്യുതി ട്രാന്സ്ഫോര്മറുകള്ക് വരെ തീപിടിച്ചാല്‍ പെട്ടെന്നെത്തി തീയണക്കാന്‍ ഈ ബുള്ളറ്റ് ഉപകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ബുള്ളറ്റില്‍നിന്ന് എയര്‍ ഉപയോഗിച്ചാണ് ടാങ്കിലൂടെ വെള്ളം ചീറ്റുന്നത്. എയര്‍ നിറയ്ക്കേണ്ട സൗകര്യം കണ്ണൂരില്‍ മാത്രമാണുള്ളത്. മറ്റ് കാര്യങ്ങളെല്ലാം ഇവിടെ നിന്ന് ചെയ്യാവുന്നതാണ്. ബുള്ളറ്റില്‍ ഫസ്റ്റ് എയ്ഡ് ബോക്സും ചീറിപ്പായുമ്പോള്‍ ഉപയോഗിക്കേണ്ട അലാറവുമുണ്ട്. ദുരന്ത സ്ഥലത്തുനിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് വേണ്ടി വിളിച്ചുപറയാന്‍ മൈക്കും ബുള്ളറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്. വെളിച്ചമില്ലാത്ത ദുരന്തസ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിന് കുറച്ച് സമയത്തേക്ക് വെളിച്ചം നല്കുന്ന സംവിധാനവും ബുള്ളറ്റിലുണ്ട്. ഇക്കാര്യങ്ങള്‍ കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന് മാസ്റ്റര്‍ അബ്ദുല്‍ നാസറും അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്റര്‍ ശ്രീനാഥും വിശദീകരിച്ചു.

Keywords: Water Mist Bullet, Fire Station, Kanhangad, Kasaragod, Kerala, Malayalam news