ക്ഷേത്ര മുറിയില്‍ സൂക്ഷിച്ച പടക്കങ്ങള്‍ പൊട്ടി, ജനങ്ങള്‍ പരിഭ്രാന്തരായി
Nov 7, 2014, 11:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 07.11.2014) ക്ഷേത്ര മുറിയില്‍ സൂക്ഷിച്ച പടക്കങ്ങള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു. അപ്രതീക്ഷിതമായി സ്‌ഫോടന ശബ്ദം കേട്ട ജനങ്ങള്‍ പരിഭ്രാന്തരായി. വ്യാഴാഴ്ച വൈകിട്ട് മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനനടുത്ത അനന്തേശ്വരം ക്ഷേത്രത്തിലാണ് സ്‌ഫോടനമുണ്ടായത്.
ഉത്സവത്തിനു ഉപയോഗിക്കാനായി ക്ഷേത്രമുറിയില്‍ സൂക്ഷിച്ചുവെച്ചതായിരുന്നു പടക്കങ്ങള്‍. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടി. ഒരു മണിക്കൂറോളം നേരമാണ് പടക്കങ്ങള്‍ പൊട്ടിയത്. ജവിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. സ്‌ഫോടനത്തില്‍ ക്ഷേത്രമുറിക്ക് കേടുപറ്റി.

Keywords : Manjeshwaram, Temple, Kasaragod, Kerala, Natives, Fire, Blast, Fire crackers Blast in Temple.