city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് കസ്റ്റഡിയിലെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട സംഭവം; സി സി ടി വിയില്‍ കുടുങ്ങിയ സംഘത്തിനെതിരെ അന്വേഷണം

കാസര്‍കോട്: (www.kasargodvartha.com 28.11.2017) പോലീസ് കസ്റ്റഡിയിലെടുത്ത് ചട്ടഞ്ചാല്‍ ടൗണിനടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് അജ്ഞാതസംഘം തീയിട്ടത്. തീ വാഹനങ്ങളിലേക്ക് ആളിപ്പടരുകയും നാല് വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു.

വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നും അഗ്നിശമന സേനയെത്തി തീയണച്ചതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കത്തിയില്ല. ഇതിനിടെ വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. സമീപത്തുനിന്നും പാതി കത്തിയ ചൂട്ടും തീപ്പെട്ടിയും കണ്ടെത്തിയതോടെ ആസൂത്രിതമായ തീവെപ്പാണിതെന്ന് വ്യക്തമായി. ജില്ലാപോലീസ് ചീഫ് കെ ജി സൈമണും പിന്നീട് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ട സംഭവം; സി സി ടി വിയില്‍ കുടുങ്ങിയ സംഘത്തിനെതിരെ അന്വേഷണം

വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്താണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. സമീപത്തെ കടകളിലും മറ്റുമുള്ള സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു. ഇടവഴിയിലൂടെ മൂന്നുപേര്‍ തീവെപ്പിന് മുമ്പും ശേഷവുമുള്ള സമയത്ത് നടന്നുപോകുന്ന ദൃശ്യവും സി സി ടി വി ക്യാമറയിലുണ്ട്. ഇവരായിരിക്കാം തീവെപ്പിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പോലീസും ബേക്കല്‍ പോലീസും കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നത് ചട്ടഞ്ചാല്‍ ടൗണിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ്. കാറുകള്‍, ഓട്ടോറിക്ഷകള്‍, വാനുകള്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പെടെയുള്ള വാഹനങ്ങളാണ് ഈ ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത്. ഇതില്‍ പല വാഹനങ്ങളും തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. ഈ വാഹനങ്ങള്‍ ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ഒപ്പു ശേഖരണം നടത്തുകയും ചെയ്തിരുന്നു.

രണ്ടു വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് തീപിടുത്തമുണ്ടാവുകയും 25 ഓളം വാഹനങ്ങള്‍ ഭാഗികമായി കത്തിനശിക്കുകയും ചെയ്തിരുന്നു. അന്നും വാഹനങ്ങള്‍ക്ക് തീവെച്ചതാണെന്ന സംശയമുയര്‍ന്നെങ്കിലും ഇതുസംബന്ധിച്ച് കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ല.

Related News
വാഹനങ്ങളുടെ ശവപ്പറമ്പില്‍ അജ്ഞാത സംഘം തീയിട്ടു; 4 വാഹനങ്ങള്‍ കത്തിനശിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Custody, Vehicles, Investigation, Fire force, Natives, Fire case; Accused in CCTV, Police investigation started.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia