റോഡരികില്‍ നിര്‍ത്തിയിട്ട മണല്‍ലോറിക്ക് തീപിടിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍
Jan 17, 2018, 13:33 IST
കാസര്‍കോട്:(www.kasargodvartha.com 17/01/2018) റോഡരികില്‍ നിര്‍ത്തിയിട്ട മണല്‍ലോറിക്ക് തീപിടിച്ചു. സംഭവത്തില്‍ കേസെടുത്ത വിദ്യാനഗര്‍ പോലീസ് ലോറി ഡ്രൈവര്‍ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആലഞ്ചേരി സ്വദേശി പി പ്രജീഷ്(34) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ മണല്‍കയറ്റി പോവുകയായിരുന്ന ടോറസ് ലോറി വിദ്യാനഗര്‍ ചൈത്ര ഹോസ്പിറ്റലിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടെയാണ് ലോറിക്ക് തീപിടിച്ചത്.
ലോറിയുടെ കാബിനും എഞ്ചിനും കത്തിനശിച്ചു.ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. പ്രജീഷിനെതിരെ അനധികൃതമായി മണല്‍ കടത്തിയതിനും അശ്രദ്ധമായി വാഹനം നിര്‍ത്തിയിട്ടതിനും പോലീസ് കേസെടുത്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News,Kasaragod, Police, Driver, Arrest, Sand-Lorry, Vehicle, Fire force, Fire, Fire broke out on roadside parking sand lorry, Driver arrested