കാസര്‍കോട്: വിദ്യാനഗര്‍ ചാലക്കുന്നിലെ വിശാലമായ പറമ്പില്‍ വന്‍ തീപിടിത്തം. തിങഅകളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ അഗ്നിബാധ ഉച്ചയ്ക്ക് മൂന്നുമണി കഴിഞ്ഞിട്ടും നിയന്ത്രണവിധേയമായിട്ടില്ല. റിട്ട. മെഡിക്കല്‍ ഓഫീസര്‍ ഡോ. ശംനാടിന്റെ വിദ്യാനഗര്‍ ചാലക്കുന്നിലെ വീട്ടുപറമ്പിലാണ് തീപിടിത്തമുണ്ടായത്. പുല്ലില്‍ നിന്നാണ് തീ പടര്‍ന്നത്. തെങ്ങുകളടക്കം നിരവധി മരങ്ങള്‍ കത്തിനശിച്ചു. കാസര്‍കോടുനിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീഅണയ്ക്കാന്‍ ശ്രമിക്കുന്നത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല.
Keywords: Vidya Nagar, Kasaragod, Fire