പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ കേസില്‍ യുവാവിന് പിഴ
Jul 18, 2017, 19:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.07.2017) കേരളത്തില്‍ നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കേസിലെ പ്രതിയെ കോടതി ശിക്ഷിച്ചു. പെരിയ പെരിയോക്കിയിലെ കെ വി മനോജിനെ (29)യാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി (ഒന്ന്) 5200 വീതം പിഴയടക്കാന്‍ വിധിച്ചത്. 2017 മാര്‍ച്ച് 31 ന് പെരിയിയില്‍ വെച്ചാണ് മനോജിനെ ബേക്കല്‍ സബ് ഇന്‍സ്പെക്ടര്‍ യു പി വിപിന്‍ പിടികൂടി കേസെടുത്തത്. കൈയ്യില്‍ നിന്നും നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.
കുണിയ, പെരിയ, പൊയിനാച്ചി തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് ബേക്കല്‍ പോലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയായിരുന്നു. ഇതിനിടയിലാണ് മനോജ് പിടിയിലായത്.
സ്‌കൂള്‍, കോളേജ് കേന്ദ്രീകരിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന് വിവരം കിട്ടിയത്. സ്‌കൂളിലെയും കോളേജിലേയും ചില വിദ്യാര്‍ത്ഥികള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സ്‌കൂള്‍ പരിസരവാസികളുടെ പരാതി സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഈ വിവരം അധ്യാപകര്‍ പോലീസ് അധികാരികള്‍ക്ക് കൈമാറുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Youth, court, Fine for Panmasala case accused