നഗരസഭാ ചെയര്‍മാനു നേരെ കൈയ്യേറ്റം; ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് തടവും പിഴയും
Jan 10, 2020, 15:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.01.2020) നഗരസഭാ ചെയര്‍മാനു നേരെ കൈയ്യേറ്റം നടത്തിയ കേസില്‍ മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ക്ക് തടവും പിഴയും ശിക്ഷ. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശനെ കയ്യേറ്റം ചെയ്ത കേസില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ എം പി ജാഫര്‍, കൗണ്‍സിലര്‍മാരായ കെ മുഹമ്മദ് കുഞ്ഞി, ഖദീജ ഹമീദ് എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 2500 രൂപ വീതം പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.
2019 മാര്‍ച്ച് എട്ടിന് കാഞ്ഞങ്ങാട് നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ ബഹളത്തിനിടെ കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിവരികയായിരുന്ന ചെയര്‍മാനെ മൂന്ന് കൗണ്‍സിലര്‍മാര്‍ തടയുകയും താക്കോല്‍ കൊണ്ട് മുഖത്ത് കുത്തുകയും ചെയ്തുവെന്നാണ് കേസ്. നഗരസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി അജന്‍ഡയില്‍ ഉള്‍പ്പെടുത്താത്ത കാര്യങ്ങള്‍ കൂടി ചര്‍ച്ചക്കെടുത്തുവെന്നാരോപിച്ചാണ് യു ഡി എഫ് അംഗങ്ങള്‍ ബഹളം വെച്ചത്. ഇതിനെ എല്‍ ഡി എഫ് അംഗങ്ങള്‍ ചോദ്യം ചെയ്തതോടെ ബഹളം രൂക്ഷമാവുകയും കൈയ്യേറ്റത്തില്‍ അവസാനിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Muslim-league, court, Fine for League councilors for blocking Municipal chairman
< !- START disable copy paste -->