city-gold-ad-for-blogger

കോവിഡ് 2019 രോഗ പ്രതിരോധത്തിന്റെ ഭാഗമായി മദ്രസ അധ്യാപകര്‍ക്ക് സഹായധനം

കാസര്‍കോട്:  (www.kasargodvartha.com 05.04.2020) കോവിഡ് 2019 രോഗ പ്രതിരോധത്തിന്റെ ഭാഗമായി മദ്രസകള്‍ അടഞ്ഞു കിടക്കുന്നതുകൊണ്ട് തുച്ഛ വരുമാനക്കാരായ മദ്രസ അധ്യാപകര്‍ പ്രയാസമനുഭവിക്കുന്നതിനാല്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2020 മാര്‍ച്ച് മാസം വരെ വിഹിതമടച്ചു വരുന്ന മദ്രസ അധ്യാപകര്‍ക്ക് താല്‍ക്കാലിക ആശ്വാസം ആയി 2000 രൂപ നല്‍കുമെന്ന് ചെയര്‍മാന്‍ എം പി അബ്ദുല്‍ ഗഫൂര്‍ അറിയിച്ചു.

www.kmtboard.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അംഗങ്ങള്‍ അംഗത്വ നമ്പറും, ആധാര്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ മാത്രമെ സ്വീകരിക്കൂ. അപേക്ഷകള്‍ ഏപ്രില്‍ 30 നകം സമര്‍പ്പിക്കണം. സംശയ നിവാരണത്തിന് 9188 230577, 9037 749088 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
കോവിഡ് 2019 രോഗ പ്രതിരോധത്തിന്റെ ഭാഗമായി മദ്രസ അധ്യാപകര്‍ക്ക് സഹായധനം


Keywords: Kasaragod, Kerala, News, COVID-19, madrasa, Teachers, Financial help for Madrasa Teachers

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia