നാടിന്റെ സാമ്പത്തിക പുരോഗതി ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നു: സുനിത നരെയ്ന്
Jul 21, 2012, 23:15 IST
കാസര്‍കോട്: നാടിന്റെ സാമ്പത്തിക പുരോഗതി ജനങ്ങളുടെ ആരോഗ്യം നശിപ്പിച്ചുകൊണ്ടാവരുതെന്ന് ഡല്‍ഹി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ്എന്വയണ്മെന്റ് ഡയറക്ടര്‍ സുനിതാ നരെയ്ന്. പണം ആവശ്യമാണെങ്കിലും ലഭിക്കുന്ന പണം ആരോഗ്യം വീണ്ടെടുക്കാന്‍ ചെലവിടുന്ന അവസ്ഥ നല്ലതല്ല. ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദേശീയ ശില്പശാല കോണ്കോഡില് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സുനിതാ നരെയ്ന്.
വിഷമയമായ ജില്ലയെ വിഷവിമുക്ത ജില്ലയാക്കണം. ജൈവജില്ലയാക്കി കാസര്‍കോടിനെ മാറ്റണം. ദുരിത നിവാരണത്തിന് സര്‍ക്കാര്‍ ഇതിനകം കൈക്കൊണ്ട നടപടികള്‍ ശരിയായ ദിശയിലാണെന്നും സുനിതാ നരെയ്ന് പറഞ്ഞു. ഇരകള്‍ക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കിയതുകൊണ്ടുമാത്രമായില്ല. ഇത് എല്ലാവര്ക്കും ലഭിക്കണമെന്നില്ല. അതുകൊണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തണം.
സാന്ത്വന ചികിത്സാ കേന്ദ്ര ങ്ങളും സ്ഥാപിക്കണം. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തെ അപഹസിക്കാന്‍ ശ്രമമുണ്ടായെങ്കിലും ഇത് ഇത് ഇപ്പോഴും തുടരുന്നത് സമരത്തിനാധാരമായ കാരണം സത്യമായതുകൊണ്ടാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് നടത്തിയ പഠന റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിട്ടും വിസമ്മതിച്ച സര്‍ക്കാര്‍ നിലപാട് ശ്ലാഘനീയമാണെന്നും സുനിതാ നരെയ്ന് പറഞ്ഞു.
Keywords: Financial developments, Destroying Human health, Sunita Narain






