city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാടിന്റെ സാമ്പ­ത്തിക പുരോ­ഗതി ജന­ങ്ങ­ളുടെ ആരോഗ്യം നശി­പ്പി­ക്കുന്നു: സുനിത നരെയ്ന്‍

നാടിന്റെ സാമ്പ­ത്തിക പുരോ­ഗതി ജന­ങ്ങ­ളുടെ ആരോഗ്യം നശി­പ്പി­ക്കുന്നു: സുനിത നരെയ്ന്‍ കാസര്‍­കോട്: നാടിന്റെ സാമ്പ­ത്തിക പുരോ­ഗതി ജന­ങ്ങ­ളുടെ ആരോഗ്യം നശി­പ്പി­ച്ചു­കൊ­ണ്ടാ­വ­രു­തെന്ന് ഡല്‍ഹി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ്എന്‍വ­യണ്‍മെന്റ് ഡയ­റ­ക്ടര്‍ സുനിതാ നരെ­യ്ന്‍. പണം ആവ­ശ്യ­മാ­ണെ­ങ്കിലും ലഭി­ക്കുന്ന പണം ആരോഗ്യം വീണ്ടെ­ടു­ക്കാന്‍ ചെല­വി­ടുന്ന അവസ്ഥ നല്ല­ത­ല്ല. ജന­ത­യുടെ ആരോഗ്യം സംര­ക്ഷി­ക്കുന്ന സാമ്പ­ത്തിക പ്രവര്‍ത്ത­ന­ങ്ങ­ളാണ് വേണ്ട­തെന്നും അവര്‍ പറ­ഞ്ഞു. എന്‍ഡോ­സള്‍ഫാന്‍ ദേശീയ ശില്പ­ശാല കോണ്‍കോ­ഡില്‍ മുഖ്യ പ്രഭാ­ഷണം നട­ത്തു­ക­യാ­യി­രുന്നു സുനിതാ നരെ­യ്ന്‍.

വിഷ­മ­യ­മായ ജില്ലയെ വിഷ­വി­മുക്ത ജില്ല­യാ­ക്ക­ണം. ജൈവ­ജി­ല്ല­യാക്കി കാസര്‍കോ­ടിനെ മാറ്റ­ണം. ദുരിത നിവാ­ര­ണ­ത്തിന് സര്‍ക്കാര്‍ ഇതി­നകം കൈക്കൊണ്ട നട­പ­ടി­കള്‍ ശരി­യായ ദിശ­യി­ലാ­ണെന്നും സുനിതാ നരെയ്ന്‍ പറ­ഞ്ഞു­. ഇര­കള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാ­ലിറ്റി ചികിത്സാസൗ­ക­ര്യ­ങ്ങള്‍ ലഭ്യ­മാ­ക്കി­യ­തു­കൊണ്ടുമാത്ര­മാ­യില്ല. ഇത് എല്ലാ­വര്‍ക്കും ലഭി­ക്ക­ണ­മെ­ന്നി­ല്ല. അതു­കൊണ്ട് പ്രാഥ­മികാരോഗ്യ കേന്ദ്ര­ങ്ങ­ളില്‍ ചികിത്സാ സംവി­ധാ­ന­ങ്ങള്‍ ഉറ­പ്പു­വ­രു­ത്ത­ണം.

സാന്ത്വന ചികിത്സാ കേന്ദ്ര­ ങ്ങളും സ്ഥാപി­ക്ക­ണം. ആരോ­ഗ്യ­-­വി­ദ്യാ­ഭ്യാസ മേഖ­ല­യില്‍ പുന­ര­ധി­വാസ പ്രവര്‍ത്ത­ന­ങ്ങള്‍ ശക്തി­പ്പെ­ടു­ത്ത­ണം. എന്‍ഡോ­സള്‍ഫാന്‍ വിരുദ്ധ സമ­രത്തെ അപ­ഹ­സി­ക്കാന്‍ ശ്രമ­മു­ണ്ടാ­യെ­ങ്കിലും ഇത് ഇത് ഇപ്പോഴും തുട­രു­ന്നത് സമ­ര­ത്തി­നാ­ധാ­ര­മായ കാരണം സത്യ­മാ­യ­തു­കൊ­ണ്ടാ­ണ്. കോഴി­ക്കോട് മെഡി­ക്കല്‍ കോളേജ് നട­ത്തിയ പഠന റിപ്പോര്‍ട്ട് പിന്‍വ­ലി­ക്കാന്‍ സമ്മര്‍ദ്ദ­മു­ണ്ടാ­യിട്ടും വിസ­മ്മ­തിച്ച സര്‍ക്കാര്‍ നില­പാട് ശ്ലാഘ­­നീ­യ­മാ­ണെന്നും സുനിതാ നരെയ്ന്‍ പറ­ഞ്ഞു.

Keywords: Financial developments, Destroying Human health, Sunita Narain

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia