city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'വിടരുന്ന മൊട്ടുകള്‍ക്കൊപ്പം ഒരു നാള്‍': ബോവിക്കാനം ബഡ്‌സ് സ്‌കൂളിലേക്ക് ധനസഹായം നല്‍കി

ബോവിക്കാനം: (www.kasargodvartha.com 07.11.2016) ബഡ്‌സ് സ്‌കൂള്‍ കുരുന്നുകളെ സ്വന്തം മക്കളെ പോലെ കരുതി അവരെ വിടരാന്‍ സഹായിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് എന്‍ഡോസസള്‍ഫാന്‍ സമരനായിക ലീലാകുമാരിയമ്മ അഭിപ്രായപ്പെട്ടു. എന്‍വിസാജ് സഹജീവനം ബദലും എടനീര്‍ സ്വമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റും സംയുക്തമായി ബോവിക്കാനം തണല്‍ ബഡ്‌സ് സ്‌കൂളില്‍ 'വിടരുന്ന മൊട്ടുകള്‍ക്കൊപ്പം ഒരു നാള്‍' എന്ന പരിപാടിയില്‍ ഒരുലക്ഷം രൂപയുടെ ധനസഹായ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഫാര്‍മസിസ്റ്റായി വിരമിച്ച ഉഷാരത്‌നം കുടുംബസമേതം എത്തി ഒരുലക്ഷം രൂപ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മറ്റു സഹജീവികള്‍ക്കുമായി ചെക്ക് രൂപത്തില്‍ വിതരണം ചെയ്തു. ശാരീരിക വെല്ലുവിളിയെ അതിജീവിച്ച് ബംഗളൂരു മെഡിക്കല്‍ കോളജില്‍ ഒരുവര്‍ഷം തികച്ച ശ്രുതി അനുഭവങ്ങള്‍ പങ്കുവെച്ചു. ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എടനീര്‍ സ്വമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. ചിത്രകാരന്മാരായ കെ കെ ആര്‍ വെങ്ങര, ഹരീന്ദ്രന്‍ ചാലാട് എന്നിവര്‍ കുട്ടികള്‍ക്ക് ചിത്രകലാ പരിശീലനം നല്‍കി.

ഭിന്നശേഷി സംസ്ഥാന സ്‌കൂള്‍ കലോത്സവം മിമിക്രി ജേതാവും ബിഎആര്‍എച്ച്എസ്എസ് പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ ദിലീപ് മിമിക്രിയും, എടനീര്‍ എന്‍എസ്എസ് അലൂമ്‌നി മെമ്പര്‍ അഖിലേഷ് കുമാര്‍ മോണോ ആക്റ്റും അവതരിപ്പിച്ചു. പ്രൊഫ. എം എ റഹ് മാന്‍ സ്വാഗതം പറഞ്ഞു. എന്‍വിസാജ് മാനേജിംഗ് ട്രസ്റ്റി ഹസ്സന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്് ഖാലിദ് ബെള്ളിപ്പാടി, അനീസ മന്‍സൂര്‍, എന്‍വിസാജ് പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ മൊയ്തീന്‍ പൂവടുക്ക, ഗുരുമഠം നാരായണന്‍ വൈദ്യര്‍, കെ ബി മുഹമ്മദ് കുഞ്ഞി, ബി സി കുമാരന്‍, പ്രേംനാഥ് തലശ്ശേരി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍, ഇന്ദിര, ശ്രീനിവാസന്‍, റിയാസ് ഉപ്പള, നബീസ മുഹമ്മദ് കുഞ്ഞി, ജസീല അസ്‌ലം കുഞ്ചാര്‍ എന്നിവര്‍ സംബന്ധിച്ചു. ബഡ്‌സ് സ്‌കൂളിലെ അധ്യാപിക സുമ നന്ദി പറഞ്ഞു.

'വിടരുന്ന മൊട്ടുകള്‍ക്കൊപ്പം ഒരു നാള്‍': ബോവിക്കാനം ബഡ്‌സ് സ്‌കൂളിലേക്ക് ധനസഹായം നല്‍കി

'വിടരുന്ന മൊട്ടുകള്‍ക്കൊപ്പം ഒരു നാള്‍': ബോവിക്കാനം ബഡ്‌സ് സ്‌കൂളിലേക്ക് ധനസഹായം നല്‍കി

Keywords:  kasaragod, Bovikanam, Buds-school, helping hands, Edneer, NSS, Kozhikode, Financial assistance to Bovikanam Buds school 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia