സഫ മര്‍സിയയ്ക്ക് ഒരു ലക്ഷം രൂപ ധനസഹായം
Sep 3, 2015, 17:55 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03/09/2015) തലസീമിയ രോഗബാധയെത്തുടര്‍ന്ന് മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിക്കപ്പെട്ട തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ ഒ.ടി.അബ്ദുല്‍ അസീസ് ഫൈസിയുടെ മകള്‍ സഫ മര്‍സി (മൂന്ന്) ക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാന്‍ പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന് നിര്‍ദ്ദേശം നല്‍കി.
സാമ്പത്തിക പരാധീനത നിമിത്തം ചികിത്സയ്ക്കുള്ള കുടുംബത്തിന്റെ ബുദ്ധിമുട്ട് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. 20 ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സയാണ് സഫയ്ക്ക് വേണ്ടി വരിക. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരുമായും ഡോ. മുനീര്‍ ബന്ധപ്പെടുകയുണ്ടായി.
Keywords: Kasaragod, Kerala, Safa Marsiya, Doctor, Minister Dr. M.K. Muneer, Financial aid for Safa Marsiya.
Advertisement: