രാജേഷിന് സഹായഹസ്തവുമായി യു എ ഇയില്‍ നിന്നും 'നന്മ' കൂട്ടുകാര്‍
Jan 31, 2016, 12:00 IST
കുറ്റിക്കോല്‍: (www.kasargodvartha.com 31/01/2016) പ്രവാസ ജീവിതത്തില്‍ വിധി മാറ്റി എഴുതപ്പെട്ട തങ്ങളുടെ പൂര്‍വ വിദ്യാര്‍ത്ഥിയായ രാജേഷിനു സഹായഹസ്തവുമായി യു എ ഇയിലെ ബേത്തൂര്‍പാറ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ 'നന്മ' മുന്നിട്ടിറങ്ങി. പള്ളഞ്ചി ബാളംകയ സ്വദേശി രാജേഷിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി സമാഹരിച്ച തുകയും സ്‌കൂള്‍ ലാബിലേക്കുള്ള മള്‍ട്ടി മീഡിയ കംപ്യൂട്ടറും ബേത്തുര്‍പാറ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തു.
പ്രവാസ ലോകത്തുനിന്നും നന്മ പ്രവര്‍ത്തകര്‍ സ്വരൂപിച്ച 2,57,500 രൂപയാണ് കൈമാറിയത്. കൂടാതെ മറ്റു ഇതര കൂട്ടായ്മകളില്‍ അപേക്ഷ സമര്‍പ്പിക്കുകയും അതുവഴി ഒരു ലക്ഷത്തോളം രൂപ ലഭ്യമാക്കുകയും ചെയ്തു. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് അംഗവും പി ടി എ പ്രസിഡണ്ടുമായ കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബേഡകം സബ് ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദന്‍ സഹായങ്ങള്‍ വിതരണം ചെയ്തു.
2015 മെയ് മാസത്തില്‍ തുടര്‍ച്ചയായ അസുഖത്തെ തുടര്‍ന്നു ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷിനെ വിദഗ്ദ ചികിത്സയ്ക്ക് വിധേയനാക്കിയപ്പോഴാണ് ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. ചികിത്സയ്ക്ക് പണമില്ലാത്തതും ജോലി സംബന്ധമായ രേഖകള്‍ നഷ്ടപ്പെട്ടതും ദുബൈയിലെ ചികിത്സയ്ക്ക് തടസ്സം നിന്നപ്പോള്‍ നന്മ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി രാജേഷിന്റെ അതുവരെയുള്ള ആശുപത്രി ചിലവുകള്‍ വഹിക്കുകയും ഉടന്‍ നാട്ടിലെത്തിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സിച്ചു വരുന്നതിനിടയില്‍ രാജേഷ് ബാത്ത് റൂമില്‍ വഴുതി വീണതോടെ കൂടുതല്‍ അപകടാവസ്ഥയിലായി. നിരന്തര പരിശോധനകളും മരുന്നുമായി കഴിഞ്ഞ ഏതാനും മാസങ്ങളായി കോഴിക്കോട് ചികിത്സയിലാണ് ഈ യുവാവ്.
ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, വീട് പണി നടത്താന്‍ പഴയ വീട് പൊളിച്ചുമാറ്റി തറ നിര്‍മാണം നടന്നു കൊണ്ടിരിക്കുമ്പോഴാണ് രാജേഷിനെ ഈ ദുര്‍വിധി തേടിയെത്തുന്നത്. ഇപ്പോള്‍ താല്‍ക്കാലിക ഷെഡില്‍ ജീവിക്കുന്ന കുടുംബത്തിനു രാജേഷിന്റെ ചികിത്സയ്ക്കായി വേണ്ട വലിയ തുക കണ്ടെത്താനാവില്ല. കൂലിപ്പണി ചെയ്താണ് മാതാപിതാക്കള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ഈ കഷ്ടതയ്‌ക്കൊപ്പം രാജേഷിന്റെ അച്ഛന്‍ വൃക്ക ദാനം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്.
15 ലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയ ഉടന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയൊരു തുക കണ്ടെത്താന്‍ ഇനിയും സുമനസുകളുടെ കനിവ് കാത്തിരിക്കുകയാണ് രാജേഷിന്റെ കുടുംബം. ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'നന്മ' ഇനിയും കഴിയാവുന്ന സഹായം ചെയ്യാന്‍ ശ്രമിക്കുമെന്ന് പ്രവര്‍ത്തകര്‍ രാജേഷിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
ചടങ്ങില്‍ ബേഡടുക്ക ഗ്രാമ പഞ്ചായത്ത് അംഗം ടി ഗോപാലന്‍, ദേലംപാടി ഗ്രാമ പഞ്ചായത്ത് അംഗം പി. സിന്ധു, ബേത്തുര്‍പാറ സ്‌കൂള്‍ പ്രിന്‍സിപാള്‍ ശശിധരന്‍, ഹെഡ്മാസ്റ്റര്‍ എം. ദാമോദരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നന്മ വൈസ് പ്രസിഡണ്ട് വിനോദ് കുമാര്‍ കരുവിഞ്ച്യം സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജന്‍ ചൊട്ടത്തൊല്‍ നന്ദിയും പറഞ്ഞു.
Keywords : Youth, Bedakam, Kuttikol, Family, House, Kasaragod, Nanma, Rajesh.