എന്‍ഡോസള്‍ഫാന്‍: 157 അര്‍ബുദ രോഗികള്‍ക്ക് കൂടി ധനസഹായം നല്‍കി
Dec 26, 2013, 18:38 IST
കാസര്‍കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍പ്പെട്ട 157 പേര്‍ക്ക് കൂടി ഒരു ലക്ഷം രൂപാ വീതം സഹായധനം അനുവദിച്ചു. സഹായധനത്തിന്റെ ആദ്യഗഡുവായി ഒരു ലക്ഷം രൂപാ വീതം വിതരണം ചെയ്തു. എന്‍ഡോസള്‍്ഫാന്‍ മൂലം ക്യാന്‍സര്‍ ബാധിച്ചവര്‍ക്ക് മൂന്ന് ലക്ഷം രൂപാ വീതമാണ് സര്‍ക്കാര്‍ സഹായധനം അനുവദിക്കുന്നത്. ജില്ലയില്‍ നേരത്തേ ക്യാന്‍സര്‍ ബാധിച്ച 166 പേര്‍ക്ക് ധനസഹായം അനുവദിച്ചിരുന്നു. ഇതോടെ ക്യാന്‍സര്‍ ബാധിച്ച 323 പേര്‍ക്കാണ് സഹായധനം അനുവദിച്ചത്.
ആശ്വാസകിരണം പദ്ധതി പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്കുളള പെന്‍ഷന്‍ പദ്ധതി പ്രകാരം പുതുതായി 323 പേര്‍ക്കുകൂടി പെന്‍ഷന്‍ അനുവദിച്ചു. എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചവരുടെ ലിസ്റ്റില്‍പ്പെടാത്തവരും പ്രഥമദൃഷ്ട്യാ രോഗബാധിതരാണെന്ന് കണ്ടെത്തിയ 10 പേര്‍ക്കും എം പാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിച്ചു.
ജില്ലയിലെ ദുരിത ബാധിതരെ കണ്ടെത്തുന്നതിനും മൂന്ന് ഘട്ടങ്ങളായുളള പരിശോധനാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. എന്‍ഡോസള്‍ഫാന്‍ ബാധിതരെന്ന് സ്വയം സംശയിക്കുന്ന ആര്‍ക്കും പരിശോധനക്കായി അടുത്തുളള ആശുപത്രിയെ സമീപിക്കാം. ദുരിത ബാധിതരായവരുടെ സൂക്ഷ്മ പരിശോധനക്കു ശേഷം അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കും.
ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ 5000ത്തോളം രോഗികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി വിവിധ ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്. ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നതിനായി ജില്ലയില്‍ മൂന്ന് മൊബൈല്‍ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, മാനസിക വൈകല്യമുളളവരെ പരിശീലിപ്പിക്കുന്ന വിദഗ്ദ്ധര്‍ എന്നിവരുടെ സേവനം ലഭ്യമാണ്. മെഡിക്കല്‍ ടീം വഴി സൗജന്യ ചികിത്സ ആവശ്യമായ ദുരിത ബാധിതര്‍, പട്ടികയില്‍ ഉള്‍പ്പെട്ട രോഗികള്‍ ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ചികിത്സ തേടേണ്ടതാണ്.
മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തിയ്യതികള്‍ പ്രകാരം വിദഗ്ദ്ധര്‍ രോഗികളെ പരിശോധിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കും. കിടപ്പിലായ രോഗികള്‍ക്ക് വീടുകളിലെത്തി സാന്ത്വന ചികിത്സ നല്‍കുന്നതിനായി ബദിയടുക്ക, ബളളൂര്‍, എന്‍മകജെ, കുംബഡാജെ, കാറടുക്ക, മൂളിയാര്‍ അജാനൂര്‍ പനത്തടി, പുല്ലൂര്‍ പെരിയ, കയ്യൂര്‍ ചീമേനി, പഞ്ചായത്തുകളിലെ പ്രൈമറി , കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളില്‍ 34 സ്റ്റാഫ് നഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്. കൂടാതെ വിദഗ്ദ്ധ ചികിത്സ ആവശ്യമുളള രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനായി ഈ പഞ്ചായത്തുകളില്‍ ഓരോ വാഹനവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ചെലവിലേക്കിലായി പഞ്ചായത്തുകള്‍ക്ക് ഓരോ ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
വിദഗ്ദ്ധ ചികിത്സ ആവശ്യമുളള രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നതിന് കേരളത്തിലും കര്‍ണ്ണാടകത്തിലുമായി തിരുവനന്തപുരം ശ്രീ ചിത്തിരാ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ ഷൊര്‍ണൂര്‍ ഐക്കോണ്‍സ്, തലശ്ശേരി ജനറല്‍ ഹോസ്പിറ്റല്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി, മാങ്ങാട്ട് പറമ്പ് ഡബ്ലിയു ആന്‍ സി ഹോസ്പിറ്റല്‍, പരിയാരം മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, മംഗലാപുരം യെനപ്പോയ മെഡിക്കല്‍ കോളേജ്, മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജ്, മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജ് പരിയാരം ആയുര്‍വ്വേദ കോളേജ്, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ്, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രി എന്നിവിടങ്ങളില്‍ എം പാനല്‍ ചെയ്തിട്ടുണ്ട്.
അര്‍ഹരായ രോഗികള്‍ക്ക് ഇവിടെ സൗജന്യ ചികിത്സ തേടാവുന്നതാണ്. രോഗികള്‍ക്ക് ഫിസിയോ തെറാപ്പി സേവനം ലഭിക്കുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി,കാസര്‍കോട് ജനറല്‍ ആശുപത്രികളിലായി ഫിസിയോതെറാപ്പി സെന്ററുകള്‍ പ്രവര്‍ത്തിക്കുുന്നു. തുടര്‍ ,ചികിത്സക്കായി പതിനൊന്ന് പഞ്ചായത്തുകളിലും ഫിസിയോ തെറാപ്പി യൂണിറ്റു, 13 ഫിസിയെ തെറാപ്പിസ്റ്റുകളേയും നിയമിച്ചിട്ടുണ്ട്. ശാരീരിക-മാനസികവൈകല്യമുളളവര്‍ക്കും ദുരിതബാധിതര്‍ക്കും എന്‍ പി ആര്‍ പി ഡി പദ്ധതിയിലുള്‍പ്പെടുത്തി ദൃശ്യ- ശ്രാവ്യ -ചലന പരിശീലന ഉപകരണങ്ങളും നല്‍കുന്നുണ്ട്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നിനായി പനത്തടി, പെരിയ, ബദിയടുക്ക എന്നീ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി സേവനവും ഡയാലിസിസ് സൗകര്യവും ലഭ്യമാണ്.
കിടപ്പിലായവര്‍ക്കും ശാരീരിക വൈകല്യമുളളവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും അഞ്ച് ലക്ഷം വീതവും, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് മൂന്ന് ലക്ഷവും കൂടാതെ ക്യാന്‍സര്‍ രോഗികള്‍ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെ സഹായധനം അനുവദിച്ചിട്ടുണ്ട്. ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കേരളാ സോഷ്യല്‍സെക്യൂരിറ്റി മിഷന്‍ മുഖേന 2000 രൂപയും മറ്റുളളവര്‍ക്ക് 1000 രൂപയും പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ നല്‍കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സൗജന്യ റേഷന്‍ , ദുരിത ബാധിത കുടുംബങ്ങളിലെ ഹയര്‍സെക്കന്‍ഡറി തലം വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് കേരളാ സോഷ്യല്‍ സെക്യൂരിറ്റി മുഖേന സ്‌കോളര്‍ഷിപ്പ്, മാനസിക വൈകല്യമുളളവര്‍ക്കായി സ്‌പെഷ്യല്‍ സ്‌കൂള്‍, കിടപ്പിലായവരെ പരിചരിക്കുന്നതിനായി ആശ്വാസ കിരണ്‍, ദുരിത ബാധിത പട്ടികയിലുള്‍പ്പെട്ടവവര്‍ക്ക് അടിയന്തിര ചികിത്സാ സഹായം, ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന തണല്‍ ഭവന പദ്ധതിയുടെ ഭാഗമായി ദുരിത ബാധിതരുടെ കുടുംബങ്ങള്‍ക്ക് വീട് തുടങ്ങിയ പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ അടിസ്ഥാന വികസനത്തിനായി ആര്‍ ഐ ഡി ഇ യുടെ സഹായത്തോടെ നബാര്‍ഡ് 200 കോടി രൂപയുടെ 236 പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ദുരിത ബാധിപഞ്ചായത്തുകളില്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍് പുരോഗമിക്കുകയാണ്. ന്നുണ്ട്. ദുരിത ബാധിപഞ്ചായത്തുകളില്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങിയ പദ്ധതി പ്രവര്‍ത്തനങ്ങള്‍് പുരോഗമിക്കുകയാണ്. കാസര്‍കോട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ സെല്‍ വഴിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Endosulfan, Endosulfan-victim, MLA, N.A.Nellikunnu, Kasaragod, Kerala, Aid, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752