പരസ്യം വിവാദമായതോടെ ഷംനയ്ക്കും ആസിഫിനും മുഖ്യമന്ത്രി ഒരു ലക്ഷം അനുവദിച്ചു
Jan 29, 2016, 18:20 IST
കാസര്‍കോട്: (www.kasargodvartha.com 29/01/2016) രോഗികളായ സഹോദരങ്ങള്‍ ഷംനയ്ക്കും ഹസനും മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം. കാസര്‍കോട് ജില്ലയിലെ മധൂര്‍ ഗ്രാമപഞ്ചായത്തിലെ ചെട്ടുംകുഴിയിലെ സീതി - മൈമൂന ദമ്പതികളുടെ മക്കളായ ഷംനയ്ക്കും ആസിഫിനും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായ നിധിയില്‍ നിന്ന് അനുവദിച്ച് ഉത്തരവായി.
കാസര്‍കോട് വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് ഉത്തരവ്. 15 വയസുള്ള ഷംനയും ഒന്നര വയസുള്ള ആസിഫും എല്ലുപൊടിയുന്ന രോഗം ബാധിച്ചവരാണ്. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ മേയ് മാസത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി - കരുതല്‍ 2015 ല്‍ ഈ കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ മൂന്ന് അപേക്ഷകള്‍ പരിഗണിച്ച് 50000, 35000, 25000 രൂപവീതം ആകെ 1.10 ലക്ഷം രൂപ മുഖ്യമന്ത്രി അനുവദിച്ചിരുന്നു.
ഈ തുക ഇതിനകം കൈമാറിയിട്ടുണ്ട്. ഇതിനു പുറമെയാണ് കുട്ടികളുടെ ദുരിതജീവിതത്തില്‍ മനസ്സലിഞ്ഞ് മുഖ്യമന്ത്രി ഒരു ലക്ഷം രൂപ കൂടി അനുവദിച്ചത്. ഈ കുട്ടികളെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടികയില്‍ ഉള്‍പെടുത്താന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും മധൂര്‍ പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇതില്‍ തീരുമാനമായിരുന്നില്ല. എങ്കിലും മുഖ്യമന്ത്രിയുടെ ചികിത്സാസഹായനിധിയില്‍ നിന്നും പ്രത്യേക പരിഗണന നല്‍കി തുക അനുവദിക്കുകയായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ 15 വയസുള്ള ഷംന സഹോദരന്‍ ഒന്നരവയസുകാരന്‍ ആസിഫിനെ താലോലിക്കുന്ന ചിത്രം ഏവരുടേയും സഹാനുഭൂതി പിടിച്ചുപറ്റിയിരുന്നു.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മാധ്യമങ്ങളില്‍ നല്‍കിയ 'ഇവരുടെ സംരക്ഷണം നമ്മുടെ കടമ' എന്ന പരസ്യത്തില്‍ ഈ കുട്ടികളുടെ ചിത്രം ഉപയോഗിച്ചത് വിവാദമായിരുന്നു. അര്‍ഹരായിരുന്നിട്ടും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പെടാത്ത ഇവരുടെ ചിത്രം ഉപയോഗിച്ചതിനെതിരെ വ്യാപക പ്രതിഷേധവും നടന്നിരുന്നു.

Keywords : Kasaragod, Oommen Chandy, Madhur, Endosulfan-victim, Advertisement, Shamna, Asif, Controversy.