city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യമനില്‍ നിന്നും മൂന്ന് ദിവസത്തെ ദുരിതപര്‍വ്വം താണ്ടി ഷാഹുല്‍ നാട്ടിലെത്തി; വീട്ടുകാര്‍ക്ക് ആശ്വാസം

കാസര്‍കോട്: (www.kasargodvartha.com 06/04/2015) യമനില്‍ നിന്നും മൂന്ന് ദിവസത്തെ ദുരിതപര്‍വ്വം താണ്ടി തളങ്കര തെരുവത്ത് സ്വദേശിയും അടുക്കത്ത്ബയലില്‍ താമസക്കാരനുമായ ഷാഹുല്‍ ഹമീദ് നാട്ടിലെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഷാഹുല്‍ സനയില്‍ നിന്നും എദന്‍ പോര്‍ട്ടിലേക്ക് വാഹനമാര്‍ഗം എത്തിയത്. അവിടെനിന്നും 440 പേരില്‍ 25 പേരെവിധം ബോട്ടില്‍ കയറ്റി പോര്‍ട്ടിന് സമീപം നങ്കൂരമിട്ട ഇന്ത്യയുടെ ഐ.എന്‍.എസ്. കപ്പലില്‍ എത്തിക്കുകയായിരുന്നുവെന്ന് ഷാഹുല്‍ പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് പുറമെ ലബനാന്‍, ഫ്രാന്‍സ്, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും കപ്പലില്‍ ഉണ്ടായിരുന്നു. ഏദനില്‍ നിന്നും 12 മണിക്കൂര്‍ യാത്രചെയ്ത് അയല്‍രാജ്യമായ ജിബൂട്ടിയില്‍ എത്തിയപ്പോള്‍ വിദേശകാര്യസഹമന്ത്രി വി.കെ. സിംഗിന്റെ നേതൃത്വത്തില്‍ എല്ലാവരേയും സ്വീകരിക്കുകയും എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ മുംബൈയിലെത്തിക്കുകയുമായിരുന്നു.

കപ്പലില്‍ വെള്ളവും എല്ലാവിധ ഭക്ഷണ സാധനങ്ങളും ലഭിച്ചിരുന്നു. ജിബൂട്ടിയിലെത്തിയപ്പോഴും ലഘുഭക്ഷണം ലഭിച്ചിരുന്നു. മുംബൈയിലെത്തിയപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ വക 3,000 രൂപ എല്ലാവര്‍ക്കും പോക്കറ്റ് മണിയായി ലഭിച്ചു. എല്ലാസംസ്ഥാനങ്ങളും അവരുടെ നാട്ടിലെ ആളുകളെ കൊണ്ടുപോകാന്‍ പ്രത്യേക സംവിധാനം ഏര്‍പെടുത്തിയിരുന്നു. കേരളക്കാരെ കേരള ഹൗസിലെത്തിച്ച് ഭക്ഷണവും വിശ്രമവും നല്‍കിയ ശേഷം വിമാനത്തിലാണ് കൊച്ചിയിലേക്കയച്ചത്. മംഗളൂരുവിലേക്ക്  പ്രൈവറ്റായി ടിക്കെറ്റെടുത്താണ് താന്‍ എത്തിയത്.

കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക ട്രെയിന്‍ സൗകര്യവും തമിഴ്‌നാട് ഫ്‌ളൈറ്റ് സൗകര്യവും ഏര്‍പെടുത്തിയുരന്നു. ഏദനില്‍ തങ്ങള്‍ വരുമ്പോള്‍ ബാക്കി 10 പേര്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹമില്ലെന്നാണ് അറിയിച്ചതെങ്കിലും യമന്‍ സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്ന് ഇന്ത്യയിലേക്ക് വരാന്‍ തയ്യാറെടുത്തിരിക്കുകയാണെന്നും ഷാഹുല്‍ പറഞ്ഞു. ഇതുകൂടാതെ സനയിലുള്ള 2,000 ഇന്ത്യക്കാരില്‍ 1,150 പേരെ തിങ്കളാഴ്ച ജിബൂട്ടിയിലെത്തിച്ചതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

23 രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ യമനില്‍നിന്നും ജിബൂട്ടിയിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞതായും ഷാഹുല്‍ കൂട്ടിച്ചേര്‍ത്തു. യമനിലെ മുക്കല്ലയില്‍ 203 ഇന്ത്യക്കാരും ഹൊദൈദയില്‍ 300 പേരും ഉണ്ടെന്നാണ് യമനിലെ ഇന്ത്യക്കാരായ സുഹൃത്തുക്കള്‍ അറിയിച്ചിട്ടുള്ളതെന്നും ഇവരെല്ലാം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തിരിക്കുകയാണെന്നും ഷാഹുല്‍ വ്യക്തമാക്കി. തനിക്ക് യമനില്‍നിന്നും വരാന്‍ താല്‍പര്യമില്ലായിരുന്നുവെങ്കിലും ബന്ധുക്കളുടെ സമ്മര്‍ദംകൊണ്ടാണ് നാട്ടിലേക്ക് വന്നതെന്നും ഷാഹുല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia