city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Loan Regulation | ഒടുവിൽ പലിശക്കും പൂട്ടിട്ട് കേന്ദ്രസർക്കാർ

 Central Government Bans Interest-Based Loans
KasargodVartha File

● നിയമം പ്രാവർത്തികമായാൽ പലിശയ്ക്ക് പണം കടം കൊടുക്കുന്നത് നിരോധിത ഇടപാടായി മാറും. 
● ബന്ധുക്കൾക്കല്ലാതെ വ്യക്തികൾ കടം നൽകുന്നതും നിയമവിരുദ്ധമാണെന്ന് നിയമത്തിൽ പറയുന്നുണ്ട്.
● നിയമ വിരുദ്ധമായി വായ്പ നൽകുന്നത് രണ്ടു മുതൽ ഏഴുവർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമായാണ് കരട് നിയമത്തിലുള്ളത്.


കാസർകോട്: (KasargodVartha) ഇനി പലിശ കൊടുത്ത് മുടിയില്ല, ഇതിന്റെ പേരിൽ ആത്മഹത്യയും ഉണ്ടാവില്ല, പലിശക്കാർക്കെതിരായുള്ള കേന്ദ്രസർക്കാർ നീക്കം ഗുണകരമാവുമോ? അനധികൃത വായ്പ വിതരണം തടയുന്നതിനായി കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത് ഗുണകരമാവുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഇത് ബാങ്കുകളെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായാണെന്ന് ഇപ്പോൾ തന്നെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത് അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത സർക്കാറിനുമുണ്ട്.

നിയമം പ്രാവർത്തികമായാൽ പലിശയ്ക്ക് പണം കടം കൊടുക്കുന്നത് നിരോധിത ഇടപാടായി മാറും. കേരളത്തിൽ പലിശയ്ക്ക് പണം വാങ്ങി മുടിഞ്ഞു ആത്മഹത്യ ചെയ്യേണ്ടിവരുന്ന പ്രവണത കേരളത്തിൽ ഏറെ വരുന്ന സാഹചര്യത്തിൽ നിയമം ഗുണകരമാവുമെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. ബന്ധുക്കൾക്കല്ലാതെ വ്യക്തികൾ കടം നൽകുന്നതും നിയമവിരുദ്ധമാണെന്ന് നിയമത്തിൽ പറയുന്നുണ്ട്.

കൂടുതൽ വിവരങ്ങൾ എന്തൊക്കെയാണെന്നത് നിയമം പ്രാബല്യത്തിൽ വരുന്നതിനൊപ്പം കേന്ദ്രം വിജ്ഞാപനം ചെയ്യും. ഓരോ സംസ്ഥാനത്തും ഇത്തരം കേസുകൾ പരിശോധിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്. പ്രത്യേക കോടതിയും സ്ഥാപിക്കും. നിയമ വിരുദ്ധമായി വായ്പ നൽകുന്നത് രണ്ടു മുതൽ ഏഴുവർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമായാണ് കരട് നിയമത്തിലുള്ളത്. 

#InterestBan #LoanRegulation #IllegalLending #DebtLaw #GovernmentAction #Kerala

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia