സോഷ്യല്‍ മീഡിയയില്‍ സുമനസ്സുകളുടെ ഹൃദയംതൊട്ട ആ സഹോദരിയുടെ വിവാഹം നടന്നു
Jan 31, 2016, 22:25 IST
കാസര്‍കോട്: (www.kasargodvartha.com 31/01/2016) രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ സുമനസ്സുകളുടെ ഹൃദയം നീറ്റിയ, ആ സഹോദരിയുടെ വിവാഹം നിശ്ചയിച്ച സമയത്ത് തന്നെ നടന്നു. മകളുടെ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ ആവശ്യമായ പണമില്ലാത്തതിനാല്‍ സങ്കടക്കടലിലായ പിതാവിന്റെ ദയനീയ കഥ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ സഹൃദയര്‍ ഈ കുടുംബത്തിന് സഹായവുമായി എത്തുകയായിരുന്നു. www.kasargodvartha.com
ഞായറാഴ്ച വൈകിട്ട് തന്നെ നേരത്തെ നിശ്ചയിച്ചത് പ്രകാരം വിവാഹം നടക്കുകയും ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കാസര്‍കോട് എന്ന ഫേസ്ബുക്ക് പേജാണ് ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ പുറംലോകത്തെ അറിയിച്ചത്. ഇത് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും പ്രചരിച്ചതോടെ ഗള്‍ഫില്‍ നിന്നും നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമായി പണവും, വിവാഹത്തിനാവശ്യമായ ഭക്ഷണ സാധനങ്ങളും വാഗ്ദാനം ചെയ്ത് ഒരുപറ്റം നല്ലമനസ്സുകളുടെ ഫോണ്‍കോളെത്തി. www.kasargodvartha.com
അതിനിടെ ചിലര്‍ നേരിട്ട് വീട്ടിലെത്തി കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നു. തന്റെ നിസ്സഹായാവസ്ഥ ആരെയും പറഞ്ഞ് വിഷമിപ്പിക്കേണ്ടെന്നും കൂടുതല്‍ പേര്‍ അറിയുന്നതില്‍ മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും അറിയിച്ച ഗൃഹനാഥന്റെ ആവശ്യത്തിന് കോട്ടംതട്ടാതെയായിരുന്നു സാമൂഹ്യ പ്രവര്‍ത്തകന്‍ കാര്യങ്ങളില്‍ ഇടപെട്ടത്. സഹായാഭ്യര്‍ത്ഥനയില്‍ ഗൃഹനാഥന്റെ ഫോണ്‍ നമ്പര്‍ നേരിട്ട് നല്‍കുന്നതിന് പകരം സാമൂഹ്യ പ്രവര്‍ത്തകന്റെ നമ്പര്‍ നല്‍കുകയും അയാള്‍ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഗൃഹനാഥന്റെ ഫോണ്‍നമ്പറും വിലാസവും നല്‍കുകയായിരുന്നു. കാര്യങ്ങള്‍ മനസ്സിലാക്കി സഹായം നല്‍കാനായി ഒന്നുരണ്ടു പേര്‍ വീട്ടിലെത്തിയപ്പോള്‍ തന്നെ ആകാംക്ഷ മുറ്റിനിന്ന വീടിനകം പ്രതീക്ഷയുടെ വെളിച്ചം പരക്കുന്നുണ്ടായിരുന്നു. www.kasargodvartha.com
നേരത്തെ ചെറിയ കുടിലിലായിരുന്നു പറക്കമറ്റാത്ത മക്കളടങ്ങുന്ന ഈ കുടുംബം താമസിച്ചിരുന്നത്. ഈയടുത്താണ് ഒരു ധനാഡ്യന്‍ സൗജന്യമായി നല്‍കിയ അഞ്ച് സെന്റ് ഭൂമിയില്‍ പലരുടെയും സഹായത്താലും, കടംവാങ്ങിയും ഒരു കൊച്ചുവീട് പണിതത്. വീട് പണി പൂര്‍ത്തിയായതോടെ മകള്‍ക്ക് സ്ത്രീധനം ഒന്നുമില്ലാതെ വിവാഹാലോചന വന്നത് നിരസിക്കാന്‍ ആ പിതാവിന് സാധിച്ചില്ല. വീട് പണിക്ക് വാങ്ങിയ കടവും വീട്ടാനാകാതെ അതേപടി നിലനില്‍ക്കുന്നു. എങ്കിലും വീടിന്റെ ആധാരം ഈട് വെച്ച് ബാങ്കില്‍ നിന്നും വായ്പയെടുത്ത് വിവാഹ ചിലവുകള്‍ നടത്താമെന്നായിരുന്നു ഇദ്ദേഹം വിചാരിച്ചിരുന്നത്. അവസാന നിമിഷം വരെ ആ പ്രതീക്ഷയായിരുന്നു. വിവിധ കാരണങ്ങളാല്‍ ആ ഉദ്യമം പരാജയപ്പെട്ടു. തുടര്‍ന്നാണ് മകളുടെ വിവാഹ സ്വപ്‌നത്തിന് മുന്നില്‍ കരിനിഴല്‍ വീണത്.
വധു ഇതൊന്നും അറിയരുതേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു ആ പിതാവ്. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് കാര്യമായ ഒരുക്കങ്ങളൊന്നും നടന്നുകാണാത്ത ആ പെണ്‍കുട്ടി വീടിനകത്ത് നിന്ന് പുറത്ത് നടക്കുന്ന സംസാരങ്ങളെല്ലാം ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ടായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ വിവാഹത്തിനാവശ്യമായ ചിലവിന്റെ ഭൂരിഭാഗവും സഹായമായെത്തി. ബാക്കി തുക ഒന്നുരണ്ടു പേര്‍ കടമായി നല്‍കി. വൈകുന്നേരത്തോടെ വിവാഹ വീട് ഉണര്‍ന്നു. അതിനിടെ സാമൂഹ്യ പ്രവര്‍ത്തകനെ നൂറുകണക്കിന് പേരാണ് വിളിച്ചുകൊണ്ടിരുന്നത്.
എല്ലാത്തിനും കാരുണ്യവാനായ സര്‍വശക്തനെ സ്മരിച്ചുകൊണ്ടിരിക്കുകയായിരുന്നു ആ പിതാവ്. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടയിലും തന്നെ അറിയാത്ത പലരും ഷെയര്‍ ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ സഹായവുമായി എത്തിയവര്‍ക്കും തന്റെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകനോട് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. www.kasargodvartha.com
എന്തുതന്നെയായാലും സോഷ്യല്‍ മീഡിയ ഉണര്‍ന്നപ്പോള്‍ ഇവിടെ യാഥാര്‍ത്ഥ്യമായത് ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹ സ്വപ്നം. തീര്‍ച്ചയായും സോഷ്യല്‍ മീഡിയയിലെ സുമനസ്‌കരും, മുഴുവന്‍ സഹൃദയരും ഈ വിവാഹം യാഥാര്‍ത്ഥ്യമാവാന്‍ പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയും, ഒരായിരം വട്ടം.
Keywords : Kasaragod, Wedding, Family, Social networks, Daughter, Financial Aid, Finally her wedding function held on time.