മണലാരണ്യത്തിലേക്കുള്ള യാത്ര ലിറ്റിക്ക് അന്ത്യയാത്രയായി
May 13, 2013, 21:00 IST
ചിറ്റാരിക്കാല്‍: പ്രസവത്തിനായി നാട്ടിലെത്തുകയും ജീവന്‍ നല്‍കിയ മകള്‍ അസുഖബാധിതയായി മാറിയപ്പോഴും ലിറ്റിക്ക് മണലാരണ്യത്തിലേക്കുള്ള യാത്ര മാറ്റിവെക്കാന്‍ കഴിയാത്തതായിരുന്നു. മണലാരണ്യത്തിലേക്കുള്ള മടക്കയാത്ര ലിറ്റിക്ക് അന്ത്യയാത്രയായി മാറുകയായിരുന്നു.
കണ്ണൂര്‍ കല്ല്യാശ്ശേരി കീച്ചേരിയില്‍ ആള്‍ട്ടോ കാറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ചിറ്റാരിക്കല്‍ മണ്ഡപത്തെ ഡീഗോ വര്‍ഗീസിന്റെ ഭാര്യ ലിറ്റി (27) യുടെ മരണം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. അപകടത്തില്‍ കാറോടിച്ചിരുന്ന അയല്‍വാസി മണ്ഡപം കാഞ്ഞിരുത്തുങ്കാലിലെ മാണിശ്ശേരി ജോസ് എന്ന വര്‍ക്കിയും (54) മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ലിറ്റിയുടെ ഭര്‍ത്താവ് സൈനികനായ ഡീഗോ വര്‍ഗീസ് (32) സഹോദരനും ദീപിക കാസര്‍കോട് ലേഖകനുമായ ഡിറ്റി വര്‍ഗീസ് (38) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.
ഇവര്‍ കണ്ണൂര്‍ കൊയ്‌ലി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. സൗദി ജിദ്ദയില്‍ നഴ്‌സായ ലിറ്റി പ്രസവത്തിനായാണ് നാലു മാസം മുമ്പ് നാട്ടിലെത്തിയത്. പ്രസവിച്ച മകള്‍ അലീനയ്ക്ക് അസുഖം ബാധിച്ചതിനാല്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രസവിക്കുമ്പോള്‍ തന്നെ അണുബാധയുണ്ടായതിനാല്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ഒരു കൈപത്തി അമൃത ആശുപത്രിയില്‍ വെച്ച് മുറിച്ചു നീക്കേണ്ടി വന്നിരുന്നു. അവധി കഴിഞ്ഞതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത മകളെ ഭര്‍തൃവീട്ടിലാക്കി ജിദ്ദയിലേക്ക് മടങ്ങുമ്പോഴാണ് മരണം സംഭവിച്ചത്.
പുലര്‍ചെ ചിറ്റാരിക്കലില്‍ നിന്ന് ആള്‍ട്ടോ കാറില്‍ ഭര്‍ത്താവിനും സഹോദരനുമൊപ്പം കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു ഇവര്‍. കല്ല്യാശ്ശേരി കീച്ചേരിയിലെത്തിയപ്പോള്‍ എതിരെ വന്ന ഇന്നോവ കാറുമായി ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. ഇന്നോവ കാറിലുണ്ടായിരുന്ന മാതമംഗലത്തെ ഇര്‍ഷാദിനും നിസാര പരിക്കേറ്റു. ഗള്‍ഫിലായിരുന്ന ഭാര്യയെ കരപ്പൂരില്‍ നിന്നും ഇന്നോവ കാറില്‍ മാതമംഗലത്തെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു ഇര്‍ഷാദ്.
ഇന്നോവ കാറിലുണ്ടായിരുന്ന ഇര്‍ഷാദിന്റെ ഭാര്യ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ലിറ്റിയുടെ മൃതദേഹം കൊയ്‌ലി ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗള്‍ഫിലുള്ള സഹോദരങ്ങള്‍ എത്തിയ ശേഷം സംസ്‌ക്കാരം നടക്കും. വര്‍ക്കിയുടെ മൃതദേഹം വൈകിട്ടോടെ ചിറ്റാരിക്കല്‍ മണ്ഡപത്തില്‍ എത്തിച്ചു.
ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. ഭാര്യ: റോസമ്മ. മക്കള്‍: എക്‌സല്‍, അലന്‍. കോട്ടയം മുണ്ടക്കയം കോരുത്തോട് പെരുമണ്‍ ഹൗസില്‍ തോമസ്-മേരി ദമ്പതികളുടെ മകളാണ് ലിറ്റി.
Keywords: Death, Saudi Arabia, Injured, Nurse, Kasaragod, Kerala,Accident, Car, Kannur, Chittarikkal, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍ കല്ല്യാശ്ശേരി കീച്ചേരിയില്‍ ആള്‍ട്ടോ കാറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ചിറ്റാരിക്കല്‍ മണ്ഡപത്തെ ഡീഗോ വര്‍ഗീസിന്റെ ഭാര്യ ലിറ്റി (27) യുടെ മരണം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. അപകടത്തില്‍ കാറോടിച്ചിരുന്ന അയല്‍വാസി മണ്ഡപം കാഞ്ഞിരുത്തുങ്കാലിലെ മാണിശ്ശേരി ജോസ് എന്ന വര്‍ക്കിയും (54) മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന ലിറ്റിയുടെ ഭര്‍ത്താവ് സൈനികനായ ഡീഗോ വര്‍ഗീസ് (32) സഹോദരനും ദീപിക കാസര്‍കോട് ലേഖകനുമായ ഡിറ്റി വര്‍ഗീസ് (38) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.
![]() |
Litty |