താലൂക്ക് ഓഫീസിലെ വനിതാ യു.ഡി ക്ലര്‍ക്കിന്റെ മേശപ്പുറത്തു നിന്നും ഫയലുകള്‍ മോഷ്ടിച്ചു
Jun 7, 2013, 12:00 IST
കാസര്‍കോട്: താലൂക്ക് ഓഫീസിലെ വനിതാ യു.ഡി ക്ലര്‍ക്കിന്റെ മേശപ്പുറത്തു നിന്നും രണ്ട് ഫയലുകള്‍ മോഷ്ടിച്ചു. ഇതുമായി ബന്ധപ്പെട്ട് കാസര്‍കോട് താലൂക്ക് ഓഫീസിലെ യു.ഡി. ക്ലര്‍ക്ക് ശശികലയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭൂമി സംബന്ധമായ രണ്ടു ഫയലുകളാണ് കാണാതായത്. ലാന്റ് അസൈന്‍മെന്റ് വിഭാഗത്തിലെ സുപ്രധാന ഫയലുകളാണ് നഷ്ടപ്പെട്ടത്. ജൂണ്‍ അഞ്ചിന് ഉച്ചയ്ക്കാണ് ഫയലുകള്‍ മോഷണം പോയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി താലൂക്ക് ഓഫീസിലെ മറ്റൊരു മുറിയിലേക്ക് പോവുകയും ഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പോള്‍ ഫയലുകള്‍ കാണാതായെന്നുമാണ് ശശികല പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
കൊളത്തൂര്‍ വില്ലേജില്‍ നടന്ന രണ്ടു ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് നഷ്ടപ്പെട്ടതെന്നാണ് താലൂക്ക് ഓഫീസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. താലൂക്ക് ഓഫീസില്‍ നിന്നും മോഷണം പോയ ഫയല്‍ എന്താണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഫയലുകള്‍ നഷ്ടപ്പെട്ട വിവരം ജില്ലാ റവന്യു അധികാരിയായ ജില്ലാ കലക്ടറെ അറിയിച്ചിട്ടില്ലെന്നാണ് കലക്‌ട്രേറ്റ് അധികൃതര്‍ പറയുന്നത്. മേലധികാരിയായ തഹസില്‍ദാറാണ് പരാതി നല്‍കേണ്ടതെങ്കിലും യു.ഡി ക്ലര്‍ക്ക് പരാതി നല്‍കിയത് ആശയ കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
ഭൂമി സംബന്ധമായ രണ്ടു ഫയലുകളാണ് കാണാതായത്. ലാന്റ് അസൈന്‍മെന്റ് വിഭാഗത്തിലെ സുപ്രധാന ഫയലുകളാണ് നഷ്ടപ്പെട്ടത്. ജൂണ്‍ അഞ്ചിന് ഉച്ചയ്ക്കാണ് ഫയലുകള്‍ മോഷണം പോയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി താലൂക്ക് ഓഫീസിലെ മറ്റൊരു മുറിയിലേക്ക് പോവുകയും ഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പോള്‍ ഫയലുകള്‍ കാണാതായെന്നുമാണ് ശശികല പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഫയലുകള്‍ നഷ്ടപ്പെട്ട വിവരം ജില്ലാ റവന്യു അധികാരിയായ ജില്ലാ കലക്ടറെ അറിയിച്ചിട്ടില്ലെന്നാണ് കലക്‌ട്രേറ്റ് അധികൃതര്‍ പറയുന്നത്. മേലധികാരിയായ തഹസില്‍ദാറാണ് പരാതി നല്‍കേണ്ടതെങ്കിലും യു.ഡി ക്ലര്‍ക്ക് പരാതി നല്‍കിയത് ആശയ കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
Keywords : Kasaragod, Robbery, Kerala, Taluk Office, UD Clerk, Office, Table, Police, Complaint, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.