city-gold-ad-for-blogger

മന്തുരോഗ ചികിത്സയ്ക്ക് ജില്ലയില്‍ തുടക്കമായി

മന്തുരോഗ ചികിത്സയ്ക്ക് ജില്ലയില്‍ തുടക്കമായി
സമൂഹ മന്തുരോഗ ചികിത്സാപക്ഷാചാരണം ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യുന്നു. 
കാസര്‍കോട്: മന്തുരോഗ ചികിത്സയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും  ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും മന്ത് പ്രതിരോധ ഗുളികകള്‍ കഴിച്ചുകൊണ്ടാണ് ദേശീയ സമൂഹ മന്തുരോഗ ചികിത്സാ പക്ഷാചാരണം ജില്ലയില്‍ ആരംഭിച്ചത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവിയാണ് നിര്‍വഹിച്ചത്. മന്തുരോഗത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ പക്ഷാചരണം ഉപകരിക്കണമെന്നും മന്തുരോഗം കണ്ടെത്തിയ തീരദേശങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. മന്തു ഗുളികകള്‍ നല്‍കുന്നതോടൊപ്പം എല്ലാവരും അത് കഴിച്ചുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പു വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.എസ്.ജയശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടര്‍ എന്‍.ദേവിദാസ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുര്‍ റഹ്മാന്‍ എന്‍.ആര്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.മുഹമ്മദ് അഷീല്‍, റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഗോപിനാഥന്‍ സ്വാഗതവും ജില്ലാ മാസ മീഡിയ ഓഫീസര്‍ എം.രാമചന്ദ്ര നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.എം.സി.വിമല്‍രാജ്, ഡോ.ഇ.മോഹനന്‍, ഡോ.ടി.പി.ആമിന, ഡോ.ഷമീമ തന്‍വീര്‍ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍ എന്നിവര്‍ സംസാരിച്ചു. ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു. ചെങ്കള ഇ.കെ.നായനാര്‍ സ്മാരകാശുപത്രിയിലെ നേഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ എന്നിവര്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്ക് ഗുളികകള്‍ വിതരണം നടത്തി.

'മന്തില്ലാത്ത ഇന്ത്യ' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ മാര്‍ച്ച് 25 വരെ ഒരു ഡോസ് ഡി.ഇ.സി, അല്‍ബന്‍ഡസോള്‍ ഗുളികകള്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യും. രണ്ടു വയസിനു താഴെയുളള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതരം രോഗം ബാധിച്ചവര്‍ എന്നിവരൊഴികെയുളളവര്‍ ഈ ഗുളികകള്‍ കഴിക്കണം. രണ്ടുമുതല്‍ അഞ്ച് വയസുവരെയുളള കുട്ടികള്‍ ഒരു ഡി.ഇ.സി ഗുളികയും, ആറു മുതല്‍ 14 വയസുവരെയുളള കുട്ടികള്‍ രണ്ട് ഗുളികകളും, 15 വയസ് മുതല്‍ മുകളിലുളളവര്‍ മൂന്ന് ഗുളികകളുമാണ് കഴിക്കേണ്ടത്. എല്ലാവരും ഒരു അല്‍ബന്‍ഡസോള്‍ ഗുളികയും കഴിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു.

Keywords: Filariasis, Disease programme, Inauguration, P.P.Shyamala Devi, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia