സമൂഹ മന്തുരോഗ നിവാരണ പരിപാടി വ്യാഴാഴ്ച
Apr 25, 2012, 12:45 IST
കാസര്‍കോട്: ദേശീയ സമൂഹ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച ജില്ലയില്‍ മന്ത് രോഗ പ്രതിരോധ മരുന്നു വിതരണം നടത്തുന്നു. മന്തുരോഗത്തിനെതിരെ ജില്ലയിലെ മുഴുവന്‍ പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിരോധ മരുന്നു ഗുളികകള്‍ വിതരണം ചെയ്യും.
മരുന്നു വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 ന് മരുന്ന് കഴിച്ചു കൊണ്ട് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിക്കും. എ.ഡി.എം എച്ച്.ദിനേശന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇ.രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Keywords: Filariasis disease, Programme, Kasaragod