ജനറല്‍ ആശുപത്രിയില്‍ മന്ത് രോഗ ചികിത്സാ ക്ലിനിക്ക് ആരംഭിക്കുന്നു
Jul 21, 2017, 20:36 IST
കാസര്‍കോട്: (www.kasargodvartha.com 21.07.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മന്ത് രോഗ ചികിത്സാ ക്ലിനിക്ക് ആരംഭിക്കുന്നു. ക്ലിനിക്കിന്റെ ഉദ്ഘാടനം ജൂലൈ 22 ന് രാവിലെ 10.30 ന് നഗരസഭാ അധ്യക്ഷ ബീഫാത്വിമ ഇബ്രാഹിം നിര്‍വഹിക്കും.
ചടങ്ങില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ് അധ്യക്ഷത വഹിക്കും. ചികിത്സ ആവശ്യമുള്ള രോഗികള്‍ സൗജന്യ ചികിത്സാ ക്ലിനിക്ക് പ്രയോജനപ്പെടുത്തണമെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നഗരസഭാ പരിധിക്കകത്തും പുറത്തുമുള്ള രോഗികള്‍ക്ക് ഈ സേവനം ലഭിക്കും.
ക്ലിനിക്ക് ആദ്യ ഘട്ടത്തില്‍ മാസത്തിൽ ഒരു ദിവസം, മൂന്നാമത്തെ ശനിയാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കാസര്‍കോട് നഗരസഭ പരിധിയില്‍ മാത്രം 150 ഓളം മന്ത് രോഗികള്‍ക്ക് ചികിത്സ ആവശ്യമുണ്ട്. ജില്ലയില്‍ ഇതിലുമധികം രോഗികള്‍ ചികിത്സ ലഭിക്കാതെ വിഷമിക്കുന്നു. ഈ സാഹചര്യത്തിലാണ് ജനറല്‍ ആശുപത്രിയില്‍ മന്ത് രോഗികള്‍ക്ക് പ്രത്യേക ക്ലിനിക്ക് ആരംഭിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, General Hospital, Health, Treatment, Patient's, Filariasis, Clinic.