city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭ്രൂണപരിശോധന ബോധവല്‍ക്കരണം ശക്തമാക്കും

കാസര്‍കോട്: (www.kasargodvartha.com 30.09.2016) ഗര്‍ഭസ്ഥശിശുക്കളുടെ ഭ്രൂണപരിശോധന തടയുന്നതിന് ജില്ലയില്‍ വിവിധ തലങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന സമിതി യോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, ഡോക്ടര്‍മാര്‍, 16 വയസ്സിന് മുകളിലുളള വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

പിഎന്‍ഡിറ്റി (പ്രീനാറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്‌നിക്) പരിശോധനകളെ കര്‍ശനമാക്കുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ ഭാഗമായുളള പരിശീലന പരിപാടികള്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ പൂര്‍ത്തിയാക്കുന്നതിനും തീരുമാനമായി. മാംഗ്ലൂര്‍ കിഡ്‌നി സ്റ്റോണ്‍  സോണോഗ്രാഫ് കേന്ദ്രത്തിന് മുഹമ്മദ് സലീമിന് നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഇ മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിഎംഒ ഡോ. എ പി ദിനേഷ് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. എം സി വിമല്‍രാജ്, ഡോ. എ വി രാംദാസ്, ഡോ. നാരായണ നായിക്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍, പ്രൊഫ. എം ശ്രീനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഭ്രൂണപരിശോധന ബോധവല്‍ക്കരണം ശക്തമാക്കും

Keywords:  kasaragod, Kerala, District Collector, Awareness, Test, Programme, Jeevan Babu, Feticide Overview, Students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia