പുലിക്കുന്ന് മഠപ്പുര ശ്രീ മുത്തപ്പന് ക്ഷേത്രം പുന:പ്രതിഷ്ഠാ മഹോത്സവം 12 മുതല്‍
Jan 9, 2013, 16:32 IST
കാസര്‍കോട്: പുലിക്കുന്ന് മഠപ്പുര ശ്രീ മുത്തപ്പന് ക്ഷേത്രം പുന:പ്രതിഷ്ഠാ മഹോത്സവം ജനുവരി 12 മുതല്‍ 15 വരെ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12 ന് വൈകിട്ട് 6.30 ന് കുറ്റിപൂജയോടെയാണ് ആരംഭം.
തുടര്‍ന്ന് നൃത്തനൃത്ത്യങ്ങള്‍ അരങ്ങേറും. 13 ന് രാവിലെ കലവറ നിറയ്ക്കല്‍, വൈകിട്ട് ചന്ദ്രന്മടയന് പൂര്‍ണകുംഭ സ്വീകരണം. തുടര്‍ന്ന് താന്ത്രിക പരിപാടികള്‍. വൈകിട്ട് ഏഴിന് നടക്കുന്ന ധാര്‍മിക സഭയില്‍ ആര്.എസ്.എസ്.സംസ്ഥാന പ്രചാര പ്രമുഖ് വല്സന് തില്ലങ്കേരി പ്രഭാഷണം നടത്തും. രാത്രി ഭക്തിഗാനമേള അരങ്ങേറും. 14 ന് രാവിലെ ഗണപതിഹോമവും,ദൈവങ്ങളുടെ പ്രതിഷ്ഠയും പൈങ്കുറ്റി, പ്രസാദവിതരണം എന്നിവയും നടക്കും.
തുടര്‍ന്ന ഹരികഥ. ഉച്ചയ്ക്ക അന്നദാനവും വൈകിട്ട് നാലുമുതല്‍ മലയിറക്കല്‍, ദീപാരാധന,വെള്ളാട്ടം, രാത്രി തിരുമുല്‍ക്കാഴ്ചാ സമര്പണം,സന്ധ്യാവേള,കളിക്കപ്പാട്ട്, കലശം എഴുന്നള്ളത്ത്,വെള്ളക്കെട്ട്, വേട്ടക്കൊരുമകന്‍ മലയാള നാടകം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
15 ന് പുലര്‍ച്ചെ നാലുമണിമുതല്‍ തിരുവപ്പന വെള്ളാട്ടവും പ്രസാദവിതരണവും. ഉച്ചയ്ക്ക അന്നദാനം. വൈകിട്ട് മലകയറ്റല്‍, ദീപാരാധന, ഭജന, മംഗളം എന്നിവയോടെ ഉത്സവം സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്മാന് കെ.സദാശിവ മല്യ, വര്‍ക്കിംഗ് ചെയര്മാന് കെ.പി.ബാലസുബ്രഹ്മണ്യന്,ജനറല്‍ കണ്‍വീനര്‍ എന്‍.സതീഷ്, ട്രഷറര്‍ എം.പി.നാരായണന്,പബ്ലിസിറ്റി ചെയര്മാന് ഉദയന്‍ കൊല്ലമ്പാടി, കണ്‍വീനര്‍ വിനയന് കേളുഗുഡ്ഡെ, മുത്തപ്പന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുണാകരന്, സെക്രട്ടറി നന്ദഗോപാലന് എന്നിവര്‍ സംബന്ധിച്ചു.
Keywords: Pulikunnu, Temple fest,Kasaragod, Programme, Office- Bearers, Press meet, Kollampady, President, Secretary, Kerala.







