city-gold-ad-for-blogger

യാത്രക്കാര്‍ക്ക് ഇനി വേലി ചാടിക്കടക്കേണ്ട; കമ്പിവേലി മുറിച്ചുമാറ്റി

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.10.2018) കാഞ്ഞങ്ങാട് നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഇരുമ്പുകമ്പിവേലി ചാടിക്കടക്കേണ്ട. കെഎസ്ടിപി അധികൃതര്‍ സീബ്ര ലൈനിനോട് ചേര്‍ന്നുള്ള ഡിവൈഡറിലെ കമ്പിവേലി മുറിച്ചുമാറ്റി. വെള്ളിയാഴ്ച രാത്രിയാണ് യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ച കടക്കാന്‍ കെഎസ്ടിപി റോഡില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ സീബ്രലൈന്‍ വരച്ചത്.
യാത്രക്കാര്‍ക്ക് ഇനി വേലി ചാടിക്കടക്കേണ്ട; കമ്പിവേലി മുറിച്ചുമാറ്റി

കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തും ട്രാഫിക് സര്‍ക്കിളിലുമാണ് നിലവില്‍ സീബ്ര ലൈനുകള്‍ സ്ഥാപിച്ചത്. എന്നാല്‍ സീബ്ര ലൈന്‍ വരച്ചതല്ലാതെ ബസ് സ്റ്റാന്‍ഡില്‍ നിന്നും എതിര്‍ഭാഗത്ത് കാസര്‍കോട് ഭാഗത്തേക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കെത്താന്‍ റോഡിന് മധ്യത്തിലുള്ള ഡിവൈഡറിലെ കമ്പിവേലി മുറിച്ചിരുന്നില്ല. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Zebra Line, KSTP Road, Road, Kanhangad, Kasaragod, News, Fence constructed near Zebra Line, Cut off

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia