city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റാങ്ക് ജേതാവ് ഗോകുല്‍ ജി നായര്‍ക്ക് അനുമോദനം 9 ന്

കാസര്‍കോട്: ഇന്‍സ്‌പെയര്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എന്‍ട്രന്‍സ് ഒന്നാം റാങ്ക് ജേതാവ് ഗോകുല്‍ ജി നായരെയും മറ്റു റാങ്കുകള്‍ നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിക്കും. പ്ലസ് ടു സി.ബി.എസ്.ഇ. പരീക്ഷകളില്‍ മികച്ച വിജയങ്ങള്‍ക്കുശേഷം കേരളാ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ മികച്ച വിജയങ്ങള്‍ നേടിയിരിക്കുകയാണ് ഇന്‍സ്‌പെയര്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍. മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് നേടിയ ഗോകുല്‍ ജി നായര്‍ രണ്ടു വര്‍ഷം ഇന്‍സ്‌പെയറില്‍ പഠിച്ച വിദ്യാര്‍ത്ഥിയായിരുന്നു.

അതോടൊപ്പം 59ാം റാങ്ക് നേടിയ ആന്‍സി സലീം, 291 ാം റാങ്ക് നേടിയ മുഹമ്മദ് അഫ്‌സല്‍, 382ാം റാങ്ക് നേടിയ എം. കരുണ്‍ എന്നിവരും ഇന്‍സ്‌പെയറിന്റെ വിദ്യാര്‍ത്ഥികളാണ്. ഈ വര്‍ഷത്തെ കേരളാ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ ഉന്നതവിജയം നേടിയവരായ പ്രണവ്(സ്‌കോര്‍528), കെ.എ. അല്‍ത്താഫ്(സ്‌കോര്‍ 514) അനസ് അബ്ദര്‍ റഹ്മാന്‍(സ്‌കോര്‍512) എന്നിവരും ഇന്‍സ്പയറിന്റെ വിദ്യാര്‍ത്ഥികളാണ്.

വിജയികളെ അനുമോദിക്കുന്നതിനുള്ള പ്രത്യേക ചടങ്ങ് ജൂണ്‍ ഒമ്പതിന് ഉച്ചയ്ക്ക് 2.30 ന് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഉദ്ഘാടനം പി. കരുണാകരന്‍ എം.പി. നിര്‍വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍, അഡ്വ. ശ്യാമളാ ദേവി, ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹ്മദലി, ടി.ഇ. അബ്ദുല്ല, അഡ്വ. സി.കെ. ശ്രീധരന്‍, അഡ്വ. ശ്രീകാന്ത്, ശ്രീകൃഷ്ണ അഗ്ഗിത്തായ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. പ്ലസ്ടൂ, സി.ബി.എസ്.ഇ. യില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഇന്‍സ്‌പെയറിലെ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിക്കും.

റാങ്ക് ജേതാവ് ഗോകുല്‍ ജി നായര്‍ക്ക് അനുമോദനം 9 ന്കൂടാതെ അഖിലേന്ത്യാ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ കേരളത്തില്‍ അഞ്ചാം റാങ്കും ഓള്‍ ഇന്ത്യാ മേഖലയില്‍ 67-ാം റാങ്കും കരസ്ഥമാക്കിയ ഗോകുല്‍ ഞായറാഴ്ച രണ്ടുമണിക്ക് ജില്ലയിലെ പ്ലസ് വണ്‍, പ്ലസ്ടൂ വിദ്യാര്‍ത്ഥികളോട് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങാം എന്നതിനെ കുറിച്ച് ക്ലാസെടുക്കും. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കും.

വാര്‍ത്താസമ്മേളനത്തില്‍ വേണുഗോപാലന്‍ നായര്‍, ഗംഗാധരന്‍ നായര്‍, കെ.വി. ബാലകൃഷ്ണന്‍, തിരുമലേഷ് എന്നിവര്‍ പങ്കെടുത്തു.

Keywords:  Medical- Engineering Entrance Rank holder, Gokul. G.Nair, Kasaragod, Winner, Students, District Collector, Press meet, Kerala, National News, Inter National News, World News, Business News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia