city-gold-ad-for-blogger

യക്ഷഗാന കലാരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട മാന്യ സന്തോഷിനെ നാട്ടുകാര്‍ ആദരിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 20/10/2016) യക്ഷഗാന കലാരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട മാന്യ സന്തോഷിന് നാട്ടുകാര്‍ ആദരവ് ഒരുക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ജന്മനാടായ മാന്യയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വരെ പരിപാടി നീണ്ടുനില്‍ക്കും. എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സന്തോഷിനെ ആദരിക്കും.

25 വര്‍ഷമായി യക്ഷഗാന കലാരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് സന്തോഷ്. എടനീര്‍ മഠം യക്ഷഗാന കലാട്രൂപ്പിന്റെ പ്രധാന കലാകാരനാണ് സന്തോഷ്. ദേവീമാഹാത്മ്യം എന്ന കഥയിലെ രക്തബീജന്‍, കൗരവ കഥയിലെ കര്‍ണന്‍ തുടങ്ങിയ വേഷങ്ങളില്‍ ശ്രദ്ധേയമായ പ്രകടനങ്ങളാണ് സന്തോഷ് നടത്തിവന്നിരുന്നത്. രാക്ഷസ വേഷങ്ങളാണ് കൂടുതലായി ചെയ്തുവരുന്നത്. വില്ലന്‍ വേഷങ്ങളില്‍ സന്തോഷ് പ്രകടിപ്പിക്കുന്ന കലാചാരുതി പലയിടത്തുനിന്നും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മാന്യ സന്തോഷിന് നല്‍കുന്ന ആദരവിന് നാട്ടുകാര്‍ ഒന്നടങ്കം തന്നെയാണ് രംഗത്തിറങ്ങിയിട്ടുള്ളതെന്ന് പരിപാടിയുടെ സംഘാടകരായ ജയറാം എടനീര്‍, മോഹനന്‍ മാന്യ, ശ്യാം പ്രസാദ്, നവീന്‍ ചന്ദ്ര, സതീഷ്, വേണു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യക്ഷഗാന കലാരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിട്ട മാന്യ സന്തോഷിനെ നാട്ടുകാര്‍ ആദരിക്കുന്നു

Keywords:  Kasaragod, Kerala, Natives, Felicitation, Press meet, Press club, Manya Santhosh, Felicitation for Yakshagana artist Sandhosh Manya.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia