city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സബീലുല്‍ ഹുദ 8-ാം വാര്‍ഷികവും പുതിയപള്ളി ഇമാമിനുള്ള ആദരവും ഏപ്രില്‍ 27 മുതല്‍

ചെമ്മനാട്: ചെമ്മനാട് പുതിയപള്ളി സബീലുറഷാദ് മദ്രസ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ സബീലുല്‍ ഹുദാ എട്ടാം വാര്‍ഷികവും പുതിയപള്ളി ഇമാമിനുള്ള ആദരവും 27, 28, 29, 30 തീയ്യതികളില്‍ ചെമ്മനാട് പാലത്തിന് സമീപം നടക്കും. 27ന് രാത്രി ഏഴ് മണിക്ക് എം.കെ. സൈദലവി മൗലവിയുടെ അധ്യക്ഷതയില്‍ ഖിളര്‍മസ്ജിദ് പുതിയപള്ളി പ്രസിഡന്റ് സി.എ. അസീസ് ഉദ്ഘാടനം ചെയ്യും. റിട്ട. എസ്.പി. പി. ഹബീബ് റഹ്മാന്‍ മുഖ്യാതിഥിയായിരിക്കും. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖത്വീബ് കെ.എം. അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും.

28ന് രാത്രി 8.30 മണിക്ക് കെ.എം. ബാവ മൗലവിയുടെ ഇസ്ലാമിക കഥാപ്രസംഗം ഉണ്ടായിരിക്കും. 29നും കഥാപ്രസംഗം തുടരും. ചടങ്ങില്‍ ഹിഫഌല്‍ ഖുര്‍ആന്‍ പട്ടംലഭിച്ച മുഹമ്മദ് ഹാശിറിനെ അനുമോദിക്കും.

സബീലുല്‍ ഹുദ 8-ാം വാര്‍ഷികവും പുതിയപള്ളി ഇമാമിനുള്ള ആദരവും ഏപ്രില്‍ 27 മുതല്‍30ന് രാത്രി ഏഴ് മണിക്ക് നടക്കുന്ന ആദരിക്കല്‍ ചടങ്ങും സാംസ്‌ക്കാരിക സമ്മേളനവും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സി.എച്ച്. മുഹമ്മദ് സാജു അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരിക്കും പുതിയപള്ളി ഇമാം എം.കെ.എസ്. സൈതലവി മൗലവിയെ ചെമ്മനാട് ജമാഅത്ത് പ്രസിഡന്റ് സി.ടി. അഹ്മദലി ആദരിക്കും. ചെമ്മനാട് ഖത്വീബ് ഹുസൈന്‍ സഖാഫി അല്‍ ഖാമിലി മുഖ്യപ്രഭാഷണം നടത്തും. നാസര്‍ കുരിക്കള്‍ ഇമാമിനെ പരിചപ്പെടുത്തും. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപ്രതിഭകളുടെ ഇസ്ലാമിക കലാസാഹിത്യപ്രകടനങ്ങളും ഉണ്ടായിരിക്കും.

Keywords:  Chemnad, Sabeelurashad Mdrasa, Sabeelul Hudha, OSA Sabeelu Rashad Madrasa, Kasaragod, Kerala, Puthiyapally, M.K. Saidalavi Moulavi, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia