കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ മാഷിനെ ആദരിക്കുന്നു
Aug 18, 2017, 20:12 IST
കാസര്‍കോട്: (www.kasargodvartha.com 18.08.2017) പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ചിത്രകാരനും കവിയുമായ പി.വി കൃഷ്ണന്‍ മാഷിനെ കാസര്‍കോട് പൗരാവലി ആദരിക്കുന്നു. സെപ്തബര്‍ 17 ന് വൈകിട്ട് നാലു മണിക്ക് കാസര്‍കോട് ടൗണ്‍ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുക. ആദര സമ്മേളനത്തോടനുബന്ധിച്ച് 15, 16, 17 തീയ്യതികളില്‍ കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ കൃഷ്ണന്‍ മാഷുടെ തിരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടക്കും.
കൃഷ്ണന്‍ മാഷ് പകര്‍ത്തിയ കാസര്‍കോടിന്റെ ചരിത്ര മുഹൂര്‍ത്തം ഉള്‍ക്കൊള്ളുന്ന ഫോട്ടോകളുടെ പ്രദര്‍ശനവും ഉണ്ടാവും. 15 ന് രാവിലെ 10 മണിക്ക് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ.എ അബ്ദുല്‍ ഗഫൂര്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 15 ന് വൈകിട്ട് മൂന്നു മണിക്ക് സന്ധ്യാരാഗത്തില്‍ കവി സമ്മേളനം നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Felicitation, Felicitation for Cartoonist P.V Krishnan
Keywords: Kasaragod, Kerala, news, Felicitation, Felicitation for Cartoonist P.V Krishnan